By
 
 
Egg Fried Rice

ഒരു ഗ്ലാസ്‌ ബസ്മതി അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത വെച്ചതിനു ശേഷം ഉപ്പു ചേർത്ത് വേവിച്ചു, വെള്ളം കളഞ്ഞു എടുക്കുക
4 കോഴിമുട്ട, അര സ്പൂൺ കുരുമുളക് പൊടി, അര സ്പൂൺ സോയ സോസ്, അല്പം ഉപ്പു ചേർത്ത് നന്നായി ഇളക്കി പാനിൽ എണ്ണ ഒഴിച്ചു ചിക്കി പൊരിച്ചു എടുക്കുക..
ചീനചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ഒരു ചെറിയ കഷ്ണം ഇഞ്ചിയും 4 വെളുത്തുള്ളി അല്ലിയും പൊടി ആയി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക...
ഇതിലേക്ക് ഒരു ചെറിയ സവാള, അര ക്യാരറ്റ്, 8 -10 ബീൻസ്, capsicum, ഇതെല്ലാം അരിഞ്ഞത് ചേർക്കുക...
ഇതിലേക്ക് 2 സ്പൂൺ സോയ സോസ്, 1സ്പൂൺ ചില്ലി സോസ്, 1സ്പൂൺ ടൊമാറ്റോ സോസ്, 1 സ്പൂൺ വിനാഗിരി ചേർത്ത് ഇളക്കുക
ഇതിലേക്ക് വേവിച്ചു വെച്ച ചോറും പൊരിച്ചു വെച്ച മുട്ടയും, ചേർത്ത് നന്നായി ഇളക്കുക
1 തണ്ട് സ്പ്രിങ് ഒനിയൻ, ഒരു സ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കി ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post