By
ബീറ്റ്റൂട്ട് പച്ചടി
ചേരുവകൾ
ബീറ്റ്റൂട്ട് 1 എണ്ണം ചെറുതായി അരിഞ്ഞത്
സവാള ചെറിയ 1 എണ്ണത്തിന്റെ പകുതി
പച്ചമുളക് 3 എണ്ണം ചെറുതായി അരിഞ്ഞത്
കടുക് 1 ടിസ്പൂൺ
തയിര് 1 കപ്പ്
എണ്ണ 1 ടേമ്പിൾ സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
അരപ്പിന്
1 ചെറിയ മുറി നാളീകേരം ചുരണ്ടിയത്
1 ചെറിയ അല്ലി വെളുത്തുള്ളി
4,5 നണി നല്ല ജീരകം ( ഓപ്ഷണൽ )
1 ടിസ്പൂൺ കടുക്
നാളീകേരവും, വെളുത്തുള്ളിയും, ജീരകവും അരയ്ക്കാൻ ആവശ്യമായ വെള്ളമൊഴിച്ച് അയക്കുക. ഒരു വിധം അരഞ്ഞ് കഴിയുമ്പോൾ കടുക് കൂടി ഇതിലേക്കിട്ട് ഒന്നൂടി അരച്ച് എടുക്കുക
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിയ ശേഷം ബീറ്റ്റൂട്ട്, സവാള ,പച്ചമുളക്, കറിവേപ്പിലയും ഇട്ടു ഇളക്കി ചെറു തീയില്‍ അടച്ചു വച്ച് വേവിക്കുക"
വെന്തു കഴിയുമ്പോള്‍ അരപ്പ് ഇതിലേക്കിട്ട് അടച്ചു വച്ച് വേവിക്കുക അരപ്പ് വെന്തു കഴിയുമ്പോള്‍ നന്നായി ഇളക്കി തീ ഓഫ് ചെയിത് പച്ചടി ഒന്ന് ചൂടാറാൻ വയ്ക്കുക. ചൂടാറിയ ശേഷം തയിര് ഉടച്ച് ഇതിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم