By
പനീർ ബിരിയാണി 

പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റി ബിരിയാണി ആണ്.. ഇതിപ്പോ 2 പേർക്കുള്ള റെസിപ്പി ആണ്..

ആദ്യം 1ഗ്ലാസ്‌ ബിരിയാണി അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത വെച്ചതിനു ശേഷം ഏലക്ക, ഗ്രാമ്പു, പട്ട, തക്കോലം, ഇവയെല്ലാം 2എണ്ണം വീതം, കുറച്ചു കുരുമുളക്, 1/2 സ്പൂൺ ജീരകം, 1സ്പൂൺ നെയ്യ് , ആവശ്യത്തിന് ഉപ്പു ഇവയെല്ലാം ഇട്ടു വേവിച്ചു വെള്ളം ഊറ്റി കളഞ്ഞു വെക്കുക. 

പനീർ മസാല ഉണ്ടാക്കാൻ
ആദ്യം രണ്ടു സവാള ചെറുതായി നീളത്തിൽ അരിഞ്ഞു എണ്ണയിൽ വറുത്തു കോരി വെക്കുക. ഇതിൽ പകുതി എടുത്തു ചെറുതായി അരിയുക . ബാക്കി പകുതി dum ഇടുമ്പോൾ ഉപയോഗിക്കാം.

പനീർ -200gm
പുളി ഇല്ലാത്ത കട്ട തൈര് - 5-6സ്പൂൺ
മുളകുപൊടി -1സ്പൂൺ
മഞ്ഞൾ പൊടി -1/2സ്പൂൺ
മല്ലിപൊടി -1സ്പൂൺ
ഗരംമസാല -1/2സ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് -2സ്പൂൺ
ഉപ്പു - പാകത്തിന്

ഇത്രെയും സാധനങ്ങൾ +പൊടിയായി അരിഞ്ഞ വറുത്ത സവാളയും നന്നായി ഇളക്കി (പനീർ പൊടിഞ്ഞു പോവാതെ )അരമണിക്കൂർ വെക്കണം.

ഒരു പാനിൽ oil ഒഴിച്ചു(സവാള വറുത്ത എണ്ണ ഉപയോഗിക്കാം )ചൂടാവുമ്പോൾ 1സ്പൂൺ ഇഞ്ചി -വെളുത്തുള്ളി paste ചേർക്കുക. മൂത്തു വരുമ്പോൾ ചെറുതായി അരിഞ്ഞ1 സവാളയും 4-5 പച്ചമുളകും, 1തക്കാളിയും, കറിവേപ്പിലയും ചേർത്ത് വഴറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ മസാല തേച്ചു വെച്ച പനീർ ചേർക്കണം. ഇച്ചിരി വെള്ളം കൂടി ഒഴിച്ചു വേവിച്ചെടുക്കണം ഒരു 10 മിനിറ്റ് il വെള്ളം എല്ലാം വറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ off ചെയ്യാം..
ഇനി ചുവടു കട്ടി ഉള്ള ഒരു പാത്രം എടുക്കുക.
ഇതിലേക്ക് അല്പം നെയ്യ് ഒഴിക്കുക. അതിന് മുകളിൽ ചെറുതായി അരിഞ്ഞ മല്ലിയില യും പുതിന ഇലയും ഇടുക.. അതിന് മുകളിൽ പനീർ മസാല ഇട്ടു ശേഷം ചോറ് നിരത്തണം.
അതിന് മുകളിൽ വറുത്തു വെച്ച സവാളയും ഒരു സ്പൂൺ നെയ്യും ഒഴിച്ചു നന്നായി അടച്ചു dum ഇട്ടു ഉപയോഗിക്കാം.., കുങ്കുമ പൂവ് പാലിൽ ചേർത്ത് ഒഴിച്ചാൽ നല്ല മഞ്ഞ കളർ കിട്ടും. ഇവിടെ yellow കളർ ചേർത്തിട്ടുണ്ട്.
കശുവണ്ടി കിസ്മസ് നെയ്യിൽ വറുത്തു ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم