By
Pepper bath chicken/ കുരുമുളകിൽ  കുളിച്ച കോഴി
6 ഇൻഗ്രീഡിയൻസ് മാത്രം
ചിക്കൻ കറി വെച്ചാൽ മിക്കവര്ക്കും എല്ലോടു കൂടിയ ഭാഗം ആണ് ഇഷ്ടം...അതുകൊണ്ട് തന്നെ ഇറച്ചി കഷ്ണങ്ങൾ ഞാൻ മാറ്റി വെക്കും പലവിധ പരീക്ഷണങ്ങൾക്ക്...ഇത് എന്റെ സ്വന്തം ഡിഷ്‌ ആണുട്ടോ..ശാസ്ത്രീയമായ രീതി ഒന്നും അല്ല ഞാൻ ഫോളോ ചെയ്യുന്നേ...പക്ഷെ സംഗതി കൊള്ളാം...
ചിക്കൻ - 1 kg ചിക്കനിൽ ഉണ്ടാകുന്ന ഇറച്ചി കഷ്ണങ്ങൾ ചെറുതായി നുറുക്കിയത്
കുരുമുളക് - ഒരു പിടി ചതച്ചത്, 5 നുള്ള് പൊടിച്ചത്.
ഇഞ്ചി - ചെറിയ കഷ്ണം നീളത്തിൽ അരിഞ്ഞത്
ചെറിയ ഉള്ളി - 10 എണ്ണം വട്ടത്തിൽ അരിഞ്ഞത്
വറ്റൽ മുളക് - 4 എണ്ണം വട്ടത്തിൽ അരിഞ്ഞത്(ഉള്ളിലെ കുരു കളഞ്ഞാൽ നല്ലതാ )
വേപ്പില- ഒരു പിടി
ഒരു പിടി ചതച്ച കുരുമുളകും, ഇഞ്ചിയും, ഉപ്പ്‌ ആവശ്യത്തിനും ചേർത്ത വെള്ളത്തിൽ ഇറച്ചി കുതിർത്തു വെക്കുക... മിനിമം ഒരു മണിക്കൂർ എങ്കിലും വെക്കണം... ശേഷം വെള്ളം മാറ്റി വാലൻ വെക്കുക... പിന്നീട് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഇറച്ചി വറുത്തു എടുക്കാം...(വെള്ളത്തിൽ കിടന്ന ഇറച്ചി ആണല്ലോ അതിനാൽ പൊട്ടിതെറികൾ ഉണ്ടാകും...Be careful) ചിക്കൻ ഒരു വൈറ്റ് കളർ പോലെ ആണ്‌ ഇരിക്കുക... കോരുന്നതിന് മുൻപ് അല്പം കുരുമുളക് പൊടി തൂകി കൊടുക്കാം...
ഇനി വറുത്തു കോരിയ വെളിച്ചെണ്ണയിൽ കുറച്ചെടുത്തു ചെറിയ ഉള്ളി, വേപ്പില, വറ്റൽ മുളക് എന്നിവ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് മൊരിയിച്ചു എടുക്കണം.പിന്നീട് ഇറച്ചിയും ചേർത്ത് ഒന്ന് ഇളക്കി തീ നിർത്താം. ഇഷ്ടമാണെകിൽ ഒരു അല്പം പച്ച വെളിച്ചെണ്ണ തൂകി എടുക്കാം നല്ല നാടൻ മണത്തിന്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم