By
Soft and white frill velleppam

നല്ല വെളുത്ത വെള്ളേപ്പം 
വെള്ളേപ്പം ആയാൽ നല്ല വെളുത്തിട്ടു ഉണ്ടാകണം, ആവി പറക്കുന്ന വെള്ളേപ്പം നല്ല മധുര കള്ള് ന്റെയും,പാലിന്റെ യും മണം വരണം.... വേണ്ടേ.അപ്പൊ പറയട്ടെ ഇതെങ്ങനെ ഉണ്ടാക്കാൻ കാരണം എന്ന്. ബാംഗ്ലൂർ winter ക്ലൈമറ്റ് മാവ് നാച്ചുറൽ ആയി ഒന്ന് പൊങ്ങി( പുളിച്ചു ) വരാൻ കുറച്ച് താമസം ഉണ്ട്, അപ്പൊ winter ആകുമ്പോൾ കുറച്ച് yeast ചേർക്കാതെ മാവ് പൊങ്ങിയിരുന്നില്ല. നമ്മൾ സാധാരണ അപ്പത്തിന് പഴയ മാവ് or യീസ്റ്റ്, സോഡാ, കപ്പി കാച്ചിയ മാവ് ചോറ് അങ്ങനെ ഒക്കെ സാഹചര്യത്തിനനുസരിച്ചു ചേർക്കും ഇതിപ്പോ ഇതൊന്നും ഒന്നും ഇല്ലാതെ സിമ്പിൾ ആയി അരച്ചെടുത്തു.വളരെ വേഗം മാവ് പൊങ്ങി പൊങ്ങി നല്ല മണം ഉള്ള അപ്പം ഉണ്ടാക്കി. ചൂടുള്ള ക്ലൈമറ്റ് അധികസമയം വെക്കേണ്ടി വരില്ല, ഇവിടെ ഞാൻ രാത്രി 8 മണിക്ക് അരച്ച് വെച്ചു അടുത്ത ദിവസം രാവിലെ 8 മണി ക്ക് ആണ് ഉണ്ടാക്കിയത്. 

തലേന്ന് തന്നെ തേങ്ങ വെള്ളത്തിൽ 2സ്പൂൺ ഷുഗർ ചേർത്തു bottle വെക്കുക
അരി - 2 കപ്പ്‌
ചിരകിയ തേങ്ങ - 1/4 കപ്പ്‌
അവൽ - 1/2 cup
കരിക്കിൻ വെള്ളം - 1 to 11/2 cup മധുര കള്ളിന് പകരം
ചുടാൻ നേരം ഉപ്പ്‌ ചേർക്കുക.
അടുത്ത ദിവസം അരി കഴുകി 5-6 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക, കുതിർത്തശേഷം കഴുകരുത് വേണമെങ്കിൽ ഈ വെള്ളം ഉപയോഗിക്കുക. അരി, തേങ്ങ,കുതിർത്ത വെള്ള അവൽ, മണക്കുന്ന പഞ്ചസാര ചേർത്ത തേങ്ങ വെള്ളം, കരിക്കിൻ വെള്ളം ആണെങ്കിൽ കൂടുതൽ മണം ഉണ്ടാകും, ഇവ ചേർത്ത് അരക്കുക, വേണമെങ്കിൽ വെള്ളം ചേർക്കുക, അരച്ച് വേറൊരു പാത്രത്തിൽ ആക്കി വെക്കുക.പുളിച് കഴിഞ്ഞാൽ, ഉപ്പ്‌ ചേർത്ത് ഇളക്കി,ഓരോന്നായി ചുട്ട് എടുക്കുക. സോഡാ യീസ്റ്റ് ഇതൊന്നും ചേർക്കണ്ട ആവശ്യം ഇല്ല , വേണം എന്നുണ്ടെങ്കിൽ ചേർത്ത് പരീക്ഷിക്കാം, വെള്ളനിറത്തിന് ഉറപ്പു പറയാൻ കഴിയില്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم