പപ്പായ സാൻഡ് വിച്ച് - PAPPAYA SANDWICH 
By : PradeenKumar Vazhuvelil Sankunni
Easy food for bachelors, no cooking required. Just mix all ingredients and fill the bread and eat. 
വീട്ടിൽ നല്ല പഴുത്ത പപ്പായ ഉണ്ടോ? വെറുതെ കളയേണ്ട. രണ്ടു ബ്രെഡ് ഉണ്ടെങ്കിൽ നല്ലൊരു സാൻഡ്വിച് ഉണ്ടാക്കാം. പഴുത്തതോ പച്ചയോ കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്ക് സാൻഡ്വിച് ആയി കൊടുത്തു നോക്കൂ അവർ കഴിച്ചു കൊള്ളും
ഒരു ചെറിയ പഴുത്ത പപ്പായ ചെത്തി ചെറുതായി, വളരെ പൊടിയായി അരിഞ്ഞു വയ്ക്കുക. അതിലേക്കു ഒരു രണ്ടു സ്പൂൺ ക്രീം ചീസും കുറച്ചു മയോണൈസും ഒരു നുള്ളു കുരുമുളക് പൊടിയും കുറച്ചു പച്ചമല്ലിയോ അല്ലെങ്കിൽ പൊതിയിനയോ അരിഞ്ഞു അതും കൂട്ടി, ഒരു സ്പൂൺ ചിലി സോസും ചേർത്തു ഒരു പേസ്റ്റ് ആക്കി അത് ബ്രെഡിനിടയിൽ വച്ചിട്ട് അറ്റം മുറിച്ചു പിന്നെ ത്രികോണാകൃതിയിൽ ആക്കി കുട്ടികൾക്കോ മുതിർന്നവർക്കോ കഴിക്കാ,.
ക്രീം ചീസും മയോണൈസും ഇല്ലെങ്കിൽ തൈരെടുക്കുക ഒരു ടവ്വലിൽ ഒരു കപ്പു തൈര് ഒഴിച്ച് തൈരിലെ വെള്ളം പൂർണ്ണമായും ഊറ്റി കളഞ്ഞ ശേഷം വരുന്ന കട്ടിയായ തൈര് ചേർത്തും ചെയ്യാം. രുചി കൂടുതൽ ഇതിനാണ്. ,
എനിക്ക് ഏറ്റവും പ്രിയപ്പെട്ട പച്ചക്കറികളിലും പഴങ്ങളിലും ഒന്നാണ് പപ്പായ. പച്ചയാണെങ്കിൽ ഉപ്പേരിയും മെഴുക്കുപെരുട്ടിയും കറിയും വയ്ക്കാം. പഴുത്താൽ വെറുതെ കഴിക്കാം, പായസം ഉണ്ടാക്കാം, സാലഡ് ആക്കാം, ഐസ് ക്രീം ആക്കാം.
നാട്ടിൽ ബന്ധുവീട്ടിലൊക്കെ പോകുമ്പോൾ ഈ പപ്പായ വലിയ കുലകളൊക്കെ ആയി കിടക്കുന്നതു കാണുമ്പോൾ ഒന്ന് രണ്ടെണ്ണം പറിച്ചു കൊണ്ടുപോരും. പപ്പായ കറി വച്ച് കഴിക്കുന്നത് വയറിനു വളരെ നല്ലതാണ്. അസിഡിറ്റി ഉള്ളവർ എന്നും കഴിക്കുക. അസിഡിറ്റി കുറയും.
INGREDIENTS
White milk bread : 8 (for 4 sets of sandwiches)
Ripe Papaya : 100 grams, finely chopped
Cream cheese : 2 tablespoons
Mayonnaise : 1 tablespoon.
Coriander leaves : 2 tablespoons, finely chopped
Pepper powder : ¼ teaspoon
Chilly sauce : 1 Tablespoon
Salt : a pinch
Substitute for Cream Cheese & Mayonnaise
You can use Strained Yogurt in place of these two ingredients. Strained yogurt is also known as Greek Yogurt which is made by straining the yogurt and removing maximum whey (തൈരിലെ വെള്ളം) out of it. Strained Yogurt with Papaya is tastier than Cream Cheese and Mayonnaise.
PREPARATION
1. Mix all ingredients (other than bread) in a bowl. It becomes a paste like a spread.
2. Paste/ spread this mix on one side of the bread and keep one slice of bread on the top
3. Keep it for 5 minutes.
4. Then cut and remove the brown edges and then cut it diagonally and serve.
5. You can eat as it is without cutting and removing the edges

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post