Fish Biriyani
By : Sunitha Nidheesh
ingredients
മീൻ 1/2 kg
മുളക് പൊടി 2 spn
മഞ്ഞൾ പൊടി 1/2 tspn
കുരുമുളക് പൊടി 1/2 tspn
ഉപ്പ്‌ ആവിശ്യത്തിന്
സവാള 6 nos
ഇഞ്ചി 1 കഷണം
വെളുത്തുള്ളി 10 അല്ലി
തക്കാളി 3 nos
പച്ചമുളക് 5 nos
തൈര് 3 spn
ഗരംമസാലപ്പൊടി 1/2 tablespn
ബസ്മതി അരി 1/2 kg
കറുകപ്പട്ട 2 piece
ഗ്രാമ്പു 5 nos
ഏലക്ക 3 nos
ചെറുനാരങ്ങ 1 nos
പാൽ 1/4 glass
പൈൻ ആപ്പിൾ 5 തുള്ളി
എസ്സെൻസ്
സവാള 2 nos
അണ്ടിപ്പരിപ്പ്
മുന്തിരി
മല്ലിയില
ഉണ്ടാക്കുന്ന വിധം
ആദ്യം ദശ കട്ടിയുള്ള മീൻ വട്ടത്തിൽ അരിഞ്ഞു മഞ്ഞൾ, മുളക്, കുരുമുളക് പൊടികളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ഉപ്പും ചേർത്ത് പുരട്ടി 30 min ഫ്രിഡ്ജിൽ വെക്കുക
ബസ്മതി അരി കഴുകി 15 min കുതിർത്തിട്ട് തിളയ്ക്കുന്ന വെള്ളത്തിൽ കറുകപ്പട്ട ഗ്രാമ്പു ഏലക്ക എന്നിവയും അരിയും ഇട്ട് വേവിക്കുക, വെന്തു വരുമ്പോൾ ഉപ്പും ചെറുനാരങ്ങാ നീരും ചേർത്തു ഊറ്റി വെക്കുക
ഒരു ചട്ടിയിൽ കുറച്ച് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തു കോരുക, ഇനി അതിലേക്കു സവാള ചേർത്ത് നല്ല പോലെ ഫ്രൈ ചെയ്തു വെക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് തിളക്കുമ്പോ മീൻ വറുത്തു കോരുക.
ഇനി അതെ എണ്ണയിൽ സവാള യും ഉപ്പും ഇട്ട് നല്ല ഗോൾഡൻ കളർ ആകു ന്നത് വരെ വഴറ്റുക , ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്ആക്കിയത് ചേർത്തു ഇളക്കുക, ഇനി തക്കാളി മിക്സിയിൽ അടിച്ചത് ചേർത്ത് പച്ചമണo മാറുമ്പോൾ 3സ്പൂൺ തൈര് ചേർത്ത് അല്പം വെള്ളം വറ്റുമ്പോൾ വറുത്തു വെച്ച മീൻ ചേർക്കുക
ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ അല്പം നെയ്യ് ഒഴിച്ച് കൊടുത്തിട്ട
പകുതി ചോറ് നിരത്തുക ഇനി മീൻ മസാല നിരത്തുക എന്നിട്ട് ബാക്കി ചോറ് നിരത്തുക. ഇനി പാലിൽഅല്പം മഞ്ഞൾപൊടിയും pineapple എസ്സെൻസും കൂടി തളിച്ച് കൊടുക്കുക ഇനി വറുത്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് സവാള യും കുറച്ച് മല്ലിയിലയും ചേർത്തു അലങ്കരിക്കുക
അടുപ്പിൽ ദോശ കല്ല് വെച്ചിട്ട് അതിലേക്കു ബിരിയാണി പാത്രം വെച്ച് അടച്ചു പത്തു mint ദം കൊടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم