ഗോതമ്പ് പൊടി അവൽ വെള്ളയപ്പം

ചേരുവകൾ 

ഗോതമ്പ് പൊടി - 1 കപ്പ് 
അവൽ - ½ കപ്പ്
വെള്ളം - 1 ½ കപ്പ്
പഞ്ചസാര - 1 ടി സ്പൂൺ
യീസ്റ്റ് - 2 നുള്ള്
ആവശ്യത്തിന് ഉപ്പ്

ഉണ്ടാക്കുന്ന വിധം

ആദ്യമായി അവൽ 5 മിനുറ്റ് വെള്ളത്തിൽ കുതിർത്തു വെക്കണം ..
ഗോതമ്പ് പൊടി അവൽ യീസ്റ്റ് പഞ്ചസാര എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി അതിന് മുകളിൽ ആവശ്യത്തിന് ഉപ്പ് ഇട്ട് പാത്രം അടച്ചുവെക്കുക. ഏകദേശം 6 മുതൽ 8 മണിക്കൂർ മാറ്റിവെക്കുക.
8 മണിക്കൂറിനുശേഷം മാവ് നന്നായി ഇളക്കുക.
അപ്പ ചട്ടി ചൂടാക്കി മാവ് അതിലേക്ക് ഒഴിച്ച് അപ്പം ചുട്ടെടുക്കാവുന്നതാണ്.

ഈ അപ്പം ചൂടോടെ കഴിക്കുന്നതാണ് നല്ലത് 

By : Nijo Jose

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم