ചിക്കൻ വരട്ടിയത് റെസിപ്പി.. 
അടിപൊളി ടേസ്റ്റിൽ ചിക്കൻ വരട്ടിയത് കാണാം...
By : Anju Deepesh
Method
ചേരുവകൾ
ചിക്കൻ.. 1/2kg
മുളക് പൊടി.. 2 tsp
മല്ലിപൊടി... 3/4tsp
മഞ്ഞൾ പൊടി.. 1/4tsp
ഗരം മസാല.. 3 നുള്ള്
കുരുമുളക് പൊടി.. 1tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്... 1 tsp
കറിവേപ്പില
ഉപ്പ്
ചേർത്ത് 10min വെക്കുക
അത് കഴിഞ്ഞു ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്കു
വെളിച്ചെണ്ണ.. 4tbsp
ഉള്ളി.. 10 എണ്ണം അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്... 1tsp
കറിവേപ്പില
സബോള അരിഞ്ഞത്... 1 മീഡിയം സൈസ്
തക്കാളി... 1 അരിഞ്ഞത് മീഡിയം സൈസ്
മുളക് പൊടി.. 2 1/4tsp
മഞ്ഞൾ പൊടി.. 1/4tsp
മല്ലിപൊടി.. 1/2tsp
ഗരം മസാല...3 നുള്ള്
കുരുമുളക് പൊടി.. 1tsp
തേങ്ങാപാൽ.. 1/2cup
വെള്ളം... കുറച്ചു
ഉപ്പ്
വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഉള്ളി കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു സോഫ്റ്റ്‌ ആയി വരുമ്പോൾ സബോള ചേർക്കാം അതും സോഫ്റ്റ്‌ ആയി വരുമ്പോൾ തക്കാളി ചേർക്കുക... സോഫ്റ്റ്‌ ആയി വരുമ്പോൾ പൊടികൾ ചേർക്കുക... മൂത്ത് വരുമ്പോൾ ചിക്കൻ ചേർക്കുക.. 1min ഇളക്കി കൊടുക്കുക... അത് കഴിഞ്ഞ് തേങ്ങാ പാൽ ചേർക്കുക.. ഒന്നാം പാൽ ആണ്... ഇച്ചിരി വെള്ളം ചേർത്ത് ചിക്കൻ അടച്ചു വേവിക്കുക... ആവശ്യത്തിന് ഉപ്പ് ചേർക്കാം... ഇനി വെന്ത് വന്നാൽ പാത്രം തുറന്നു gravy വറ്റിച്ചെടുക്കുക... high ഫ്ലാമിൽ വെച്ചു വരട്ടി നല്ല മൊരിഞ്ഞു വരുമ്പോൾ തീ off ചെയാം... nonstick പാത്രം ആണേൽ പെട്ടന്നു അടിയിൽ പിടിക്കില്ല.. അല്ലെങ്കിൽ ശ്രദ്ധിക്കണം.... ചിക്കൻ വരട്ടിയത് ready....
വേണമെങ്കിൽ കുറച്ചു തേങ്ങാ കൊത്തിയിടാം


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post