പച്ചില തോരന്‍

ജീവകങ്ങളുടെ കലവറ ആയ ഇല വര്‍ഗങ്ങള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ ഉള്‍ക്കൊള്ളിക്കെണ്ടതിന്റെ ആവശ്യകത പറഞ്ഞുതരണ്ടല്ലോ. പച്ചില തോരന്‍ അതിനുള്ള ഒരു മാര്‍ഗ്ഗമാണ്.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ചീരയില അരിഞ്ഞത്‌ - 1 കപ്പ്‌
മുരിങ്ങയില അരിഞ്ഞത്‌ - 1 കപ്പ്‌
തഴുതാമയില അരിഞ്ഞത്‌ - 1 കപ്പ്‌
പച്ചമുളക്‌ - 20 എണ്ണം
ഇഞ്ചി - 2 ചെറിയ കഷണം
തേങ്ങ - 2 മുറി
പുളി - ആവശ്യത്തിന്‌
കറിവേപ്പില - കുറച്ച്‌

പാകം ചെയ്യേണ്ട വിധം

ചീരയില, മുരിങ്ങയില, തഴുതാമയില എല്ലാം കൂടി അരിഞ്ഞു വയ്ക്കുക. പുളി വെള്ളം ഒഴിച്ച്‌ ഇളക്കി വയ്ക്കുക. തേങ്ങ ചുരണ്ടി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത്‌ അരയ്ക്കുക. അരിഞ്ഞു വച്ചിരിക്കുന്ന ഇലകള്‍ ആവശ്യത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെന്തശേഷം അരച്ചുവച്ചിരിക്കുന്ന കൂട്ട്‌ ചേര്‍ത്ത്‌ പത്ത്‌ മിനിറ്റ്‌ കഴിഞ്ഞ്‌ ചിക്കി തോര്‍ത്തി വാങ്ങി വയ്ക്കുക.


Recipe by : Shibu Alexander Kolath

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم