ഉഡുപ്പി സ്റ്റൈൽ രസം പൌഡർ &രസം റെസിപ്പി....

Method

ചേരുവകൾ

For രസം പൌഡർ
വെളിച്ചെണ്ണ
ഉലുവ.. 1/2tsp
മല്ലി... 1/4cup
ജീരകം...1tsp
കറിവേപ്പില.. 2തണ്ട്
കായം പൊടി.. 1/4tsp
കാശ്മീരി മുളക് പൊടി.. 2tbsp

ആദ്യം തന്നെ ഒരു പാത്രം ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക.. അതിലേക്കു ഉലുവ ഇട്ടു ചൂടാവിമ്പോൾ മല്ലി ചേർക്കുക.. വറുത്തു മണം വന്നു തുടങ്ങുമ്പോൾ ജീരകം ചേർക്കുക... മുഴുവനോടെ ഉള്ള കാശ്മീരി മുളക്(25) ഉണ്ടേൽ അതും ഈ ടൈമിൽ ചേർക്കുക ഇല്ലെങ്കിൽ പൊടിച്ചെടുക്കുമ്പോൾ കാശ്മീരി പൊടി ആയി ചേർത്താൽ മതി... കറിവേപ്പില ചേർക്കുക.. എല്ലാം crispy ആയി വന്നാൽ തീ off ചെയുക... കായം പൊടി ചേർക്കുക.. ഇച്ചിരി ചൂട് ആറുമ്പോൾ പൊടിച്ചെടുക്കുക....

For രസം
തക്കാളി... 1 medium സൈസ്
ശർക്കര.. 1 ചെറിയ കഷ്ണം
മഞ്ഞ പൊടി... 1/2tsp
കോൽപുളി... 1 ചെറുനാരങ്ങ വലുപ്പത്തിൽ
പച്ചമുളക്... 1 വലുത്
ഉപ്പ്
പരിപ്പ് വേവിച്ചത്.. 1/2cup
രസം പൊടി.. 3tsp
തേങ്ങ ചിരകിയത്.. 2tsp
മല്ലിയില
വെള്ളം
വെളിച്ചെണ്ണ.. 2tbsp
കടുക്.. 1tsp
ഉഴുന്ന്..1tsp
വറ്റൽ മുളക്.. 2
കറിവേപ്പില.. 1തണ്ട്
കായം പൊടി... 1/4tsp

ഇനി രസം ഉണ്ടാക്കാം... ആദ്യം 1/2cup പരിപ്പ് 2 cup വെള്ളം ചേർത്ത് നന്നായി വേവിക്കുക... ചൂട് ആറുമ്പോൾ അത് വെള്ളത്തോട് കൂടി അരച്ചെടുക്കുക...വലിയ ചെറുനാരങ്ങ വലുപ്പത്തിൽ കോൽപുളി എടുത്തു ചൂട് വെള്ളത്തിൽ (1cup)ഇട്ടു 10min soak ചെയുക...
ഇനി ഒരു വലിയ പാത്രം ചൂടാക്കി തക്കാളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ശർക്കര, പുളി വെള്ളം, ഉപ്പ്, മഞ്ഞപ്പൊടി ചേർക്കുക.. നന്നായി വേവിക്കുക.. അതിലേക്കു പരിപ്പ് അരച്ചത് ചേർക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് consistency loose ആക്കി എടുക്കുക... അതിലേക്കു രസം പൊടി, മല്ലിയില, തേങ്ങ ചിരകിയത് ഉപ്പ് ചേർക്കുക.. തിളപ്പിക്കുക....

ഇനി താളിച്ചു ചേർക്കാം... ഒരു ചീനച്ചട്ടി വെച്ച് വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ടു പൊട്ടി വന്നാൽ ഉഴുന്ന് ഇടുക ചൂടായി വന്നാൽ കറിവേപ്പില, വറ്റൽ മുളക് ചേർക്കുക.. crispy ആയാൽ തീ off ചെയുക.. കായം പൊടി ചേർക്കുക... രസത്തിലേക്കു ചേർക്കുക... ചൂടോടെ serve ചെയാം....


Recipe by Anju Deepesh


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم