തലശ്ശേരി ബിരിയാണി

ബിരിയാണിയുടെ പെരുമ കടൽ കടത്തിയ ബിരിയാണിയാണ് തലശ്ശേരി ബിരിയാണി , ബിസ്തയും സാജീരകം ചേർന്ന മസാലയും ഇട്ടുവച്ച ചിക്കനിൽ ആ കയമ അരിയുടെ സ്വാദു കൂടി ചേരുമ്പോൾ ആഹാ . അപ്പൊ തലശ്ശേരി ബിരിയാണി ഉണ്ടാക്കിയാലോ

ചിക്കൻ മസാലയ്ക്കു
ചിക്കൻ 1 kg
സൺഫ്ലവർ ഓയിൽ 3 - 4 Tbsp
സവാള 2 cups
വെളുത്തുള്ളി ½ cup
ഇഞ്ചി ½ cup
പച്ചമുളക് 5 - 8
മഞ്ഞൾപ്പൊടി ½ tsp
തലശ്ശേരി മസാല പൊടി (റെസിപ്പി താഴെ ) 2 Tbsp
കല്ലുപ്പ് 1 tsp
തക്കാളി വലുത് 2
മല്ലിയില പുതിന ഓരോ പിടി വീതം
തൈര് 4 Tbsp

ചോറു വേവിക്കാൻ
വയനാടൻ കയമ ( റോസ് കയമ , ഏതെങ്കിലും ജീരകശാല അരി ഉപയോഗിക്കാം ) ഒരു കിലോ
വെള്ളം ഒരു ഗ്ളാസ് അരിക്ക് ഒന്നര ഗ്ളാസ് വെള്ളം എന്ന കണക്കിൽ ( അരി കഴുകി 15 മിനിറ്റ് കുതിർത്ത്‌വെയ്ക്കുക )
നെയ്യ് ആവശ്യത്തിന്
പട്ട 3 small sticks
ഗ്രാമ്പ് 12
ഏലക്കായ 6
തക്കോലം ചെറിയ 2 പീസ്
ഉപ്പു ആവശ്യത്തിന്

തലശ്ശേരി ബിരിയാണി മസാലയ്ക്ക്
ഗ്രാമ്പു 3
ഏലക്കായ 3
പെരുംജീരകം 1 tsp
തക്കോലം 1
കുരുമുളക് 1 tsp
കാൽ tsp ജീരകം
സാ ജീരകം 1/ 2 tsp
ജാതിക്ക ¼ tsp
ജാതിപത്രി ¼ tsp
പട്ട 2 ചെറിയ പീസ്
2 ഉണക്കമുളക്

ദം ചെയ്യാൻ
മഞ്ഞൾ
റോസ് വാട്ടർ
മല്ലിയില , പുതിനയില
പൊരിച്ച സവാള ( ബിസ്ത )
അണ്ടിപ്പരിപ്പ് , കിസ്മിസ്

ആദ്യമായി സാവാളയുടെ പകുതി ഗോൾഡൻ നിറത്തിൽ വറുത്തുകോരി മാറ്റിവെയ്ക്കുക ( ഇതിനെ ബിസ്ത എന്ന് തലശ്ശേരിയിൽ പറയും ) , വറുത്ത എണ്ണ ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഒഴിച്ചു ബാക്കി സവാള വഴറ്റുക , വെള്ളം വലിയുമ്പോൾ , ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ് ആക്കി അതിലേക്കു ഇട്ടു വഴറ്റുക തുടർന്ന് ചിക്കൻ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി വഴണ്ട് വരുമ്പോൾ അതിലേക്കു തക്കാളി ചേർത്ത് ഇളക്കുക , തുടർന്ന് മല്ലിയില പുതിനയില വിതറി തൈരും ഒഴിച്ചു അടച്ചുവച്ചു 5 മിനിറ്റ് വേവിക്കുക ശേക്ഷം പാത്രം തുറന്നു അൽപ്പം നെയ് തൂവി , ബിരിയാണി മസാല നന്നായി പൊടിച്ചത് 2 സ്പൂൺ അതിലേക്കിട്ടു വീണ്ടും ഒരു 15 മിനിറ്റ് വേവിക്കുക . ഈ സമയം ഒരു പാത്രം അടുപ്പത്തുവെച്ചു നെയ്യൊഴിച്ചു പട്ട,ഗ്രാമ്പു ഏലക്കായ , ചേർത്തു ചെറുതായി മൂപ്പിക്കുക . ഒരു ഗ്ളാസ് അരിക്ക് ഒന്നര വെളളം എന്ന കണക്കിൽ അതിലേയ്ക്ക് ഒഴിക്കുക .കല്ലുപ്പും ചേർത്തുകൊടുത്ത്‌ തിളച്ചുവരുമ്പോൾ അരിയിട്ട് അടച്ചുവച്ചു ചെറിയ തീയിൽ വേവിച്ചു പറ്റിക്കുക ( അടിക്കുപിടിക്കാതെ ശ്രദ്ദിക്കുക)

നമ്മുടെ ചിക്കൻ മസാലയിലേക്ക് വെന്ത ചോറു വിരിച്ചു കൊടുക്കുക അവസാനം റോസ് വാട്ടറിൽ മഞ്ഞൾപ്പൊടി കലക്കി നെടുകെയും കുറുകെയും ഒഴിക്കുക വർത്തുവച്ച ഉള്ളി പുതിന മല്ലി അണ്ടിപ്പരിപ്പ് , കിസ്മിസ് എന്നിവ വിതറി , ഒരു നനഞ്ഞ തുണി പിഴിഞ്ഞ് പാത്രത്തിന്റെ വക്കിൽ വയ്ക്കുക ഒരു കട്ടിയുള്ള അടപ്പുകൊണ്ട് അടച്ചുവയ്ക്കുക . ഗ്യാസ്സിൽ ഒരു പാൻ വച്ചു അതിനു മുകളിൽ ബിരിയാണി പാത്രം വെച്ചു അതിനും മുകളിൽ തിളച്ചവെള്ളം നിറച്ച ഒരു പാത്രം വെക്കുക . 30 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. ദം തുറന്നു മുകളിലെ ചോറു കോരി മാറ്റി വെയ്ക്കുക . അടിയിൽ മസാല മുകളിൽ ചോറ് എന്ന രീതിയിൽ സെർവ് ചെയ്യാം . ഈന്തപ്പഴം അച്ചാര് , ഗ്രീൻ ചട്ടിണി , സവാള വിനാഗിരി / നാരങ്ങാ നീര് ചേർത്തത്‌ സൈഡ് ഡിഷ് ആയി ഉപയോഗിക്കാം

Recipe by Antos Maman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post