നാടൻ രുചിയിൽ ഒരു സ്പെഷ്യൽ കപ്പ ബിരിയാണി

ഇടുക്കി സ്റ്റൈലിൽ കപ്പ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.

ആദ്യമായി ചേരുവകൾ എന്തൊക്കെ ആണെന്ന് നോക്കാം.

പച്ചക്കപ്പ ചെറുതായി കോത്തി അരിഞ്ഞത്: ഒന്നര കിലോ
ബീഫ് എല്ലില്ലാതേ ചെറുതായി അരിഞ്ഞത്: മുക്കാൽ കിലോ
മുളക് പൊടി: ആറ് ടീസ്പൂൺ
മല്ലി പൊടി: നാല് ടീസ്പൂൺ
കടുക്: അര ടീസ്പൂൺ
ഗരം മസാല: ഒന്നര ടീസ്പൂൺ
കുരുമുളക് പൊടി: അര ടീസ്പൂൺ
മഞ്ഞൾ പൊടി: അര ടീസ്പൂൺ
വറ്റൽമുളക്: ഒന്ന്
വെളുത്തുള്ളി: പത്തു അല്ലി
ചെറിയ ഉള്ളി : പന്ത്രണ്ടു അല്ലി
ഇഞ്ചി: ഒരു ഇഞ്ച് ചെറുതായി അരിഞ്ഞത്
തേങ്ങാ: അര കപ്പ്
പച്ചമുളക്: ഒന്ന്
ഉപ്പ്: ആവശ്യത്തിന്
വെളിച്ചെണ്ണ: രണ്ട് ടീസ്പൂൺ

മുളക് പൊടിയും മല്ലി പൊടിയും ഒരു പാനിൽ ചെറിയ തീയിൽ മൂന്നു മിനിട്ടു നന്നായി ചൂടാക്കി എടുക്കുക. തീ ഓഫ് ചെയ്തതിനു ശേഷം ഇതിലേക്ക് ഗരം മസാലയും കുരുമുളക് പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഇട്ടു ഇളക്കുക.

ഇനി കഴുകി നുറുക്കി വെച്ചിരിക്കുന്ന ബീഫിലേക്കു വെളുത്തുള്ളിയും ചെറിയ ഉള്ളിയും ഇഞ്ചിയും കറി വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ടു കൊടുക്കുക. ഇതിലേക്ക് ചൂടാക്കിയ മസാല കൂട്ട് കൂടി ഇട്ടു നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് കൊടുത്തു നന്നായി വേവിച്ചെടുക്കുക.

തേങ്ങയും ഒരു പച്ചമുളകും രണ്ട് ഉള്ളിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു തണ്ടു കറി വേപ്പിലയും അല്പം വെള്ളവും കൂടി ഒഴിച്ച് മിക്സിയുടെ ജാറിൽ ചെറുതായി ഒന്ന് അടിച്ചെടുക്കുക.

കപ്പ നന്നായി വേവിച്ചു വെള്ളം ഊറ്റി കളയുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുക്കുക. ശേഷം മുകളിൽ പറഞ്ഞ അരപ്പ് ഇട്ടു നന്നായി ആവി കേറ്റുക.

ശേഷം ഇതിലേക്ക് ബീഫും കടുക് പൊടിച്ചതും കൂടെ ഇട്ടു നന്നായി മിക്സ് ചെയ്യുക.

തനി നാടൻ രുചിയിൽ കപ്പ ബിരിയാണി റെഡി. ചൂടോടെ കഴിക്കാം.

Recipe by Jency Thomas

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم