നെല്ലിക്ക അരച്ചുകലക്കി 
By : Vidya Kurupath

ഇത് ഉപ്പിലിട്ട നെല്ലിക്ക കൊണ്ടാണ് ഉണ്ടാക്കുന്നത് ഉപ്പിലിട്ട മാങ്ങാ കൊണ്ടും ചില സ്ഥലത്ത് ചേന കൊണ്ടും അരച്ചുകലക്കി ഉണ്ടാക്കാറുണ്ട് ...ഇവിടെ നെല്ലിക്ക കൊണ്ട് ചെയുന്നത് നോക്കാം.... 

ആവശ്യമായ സാധനങ്ങള്‍ :-
നെല്ലിക്ക -പത്തെണ്ണം
പച്ചമുളക് -മൂന്ന്‍
ഇഞ്ചി -ഒരു ചെറിയ കഷ്ണം
തേങ്ങ ചിരവിയത് -അര കപ്പ്‌
തയിര് -രണ്ടു ടേബിള്‍ സ്പൂണ്‍
കടുക് -അര ടി സ്പൂണ്‍
ഉലുവ -കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് -രണ്ട്
കറിവേപ്പില -ഒരു തണ്ട്
എണ്ണ-രണ്ടു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്

ചെയ്യേണ്ട വിധം :-

നെല്ലിക്ക കുരു കളഞ്ഞ് മുറിച്ചു വക്കുക..ഇത് തേങ്ങയും പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത് അരച്ചെടുക്കുക ..ഇതിലേക്ക് തയിരും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക..ഉപ്പിലിട്ട നെല്ലിക്കയായതുകൊണ്ട് ഉപ്പ് നോക്കി വേണം ഇടാന്‍ ..ഒരു പാന്‍ വച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക ..ഇതിലേക്ക് ഉലുവയും വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി നെല്ലിക്ക കൂട്ടിലേക്ക് ഒഴിച്ച് മിക്സ്‌ ചെയ്യുക....സ്വാദുള്ള നെല്ലിക്ക അരച്ചുകലക്കി തയ്യാര്‍ ..........

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post