പനം പാനി 

പണ്ടൊക്കെ മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ വിവാഹ സദ്യയ്ക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരുന്നത്രേ പനമ്പാനി.സദ്യ കഴിയുമ്പോള്‍ പാനിയും പഴവും കൂടി കഴിക്കും.ഹിന്ദു സദ്യകളില്‍ പായസം കഴിക്കുന്നതു പോലെ.തേന്‍ പോലെ സ്വാദിഷ്ടമായ പനമ്പാനി റൊട്ടിയുടെയും പുട്ടിന്റെയും കൂടെ കഴിക്കാനും അവല്‍ നനക്കാനും ഒക്കെ നല്ലതാണെന്നു പറയുന്നു.ഔഷധ ഗുണം ഉണ്ടെന്നും പറയുന്നു.ചിക്കന്‍ പോക്സ് ഉണ്ടാകുമ്പോള്‍ പനമ്പാനി രോഗിക്കു നല്കാിറുണ്ട് എന്നു പറയപ്പെടുന്നു,..

കള്ളു തിളപ്പിച്ചു വറ്റിച്ചാണു ഇതുണ്ടാക്കുന്നത്.ഉദ്ദേശം 3 മണിക്കൂറോളം ചെറുതീയില്‍ കള്ളു വറ്റിയ്ക്കണം.തീ അണയ്ക്കരുത്.എന്നാല്‍ തീ അധികമായി കള്ളു തിളച്ചു തൂവുകയും അരുത്.


തയ്യാറാക്കുന്ന വിധം

പിന്നെ സാധാരണ കള്ളില്‍ നിന്നും പാനി ഉണ്ടാവില്ല കേട്ടോ..അദ്യം ചെത്തുന്ന മധുരക്കള്ള് തന്നെ വേണം.
ഏതാണ്ട് മൂന്ന് മണിക്കൂര്‍ വേണം പാനി തയ്യാറാകാന്‍. എട്ട് ലിറ്റര്‍ മധുരമുള്ള പനങ്കള്ളാണ് പാനി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.ഉരുളിയിലാണ് പാനി തയ്യാറാക്കുന്നത്. അടുപ്പില്‍ ഉരുളി വച്ച് ചൂടാകുമ്പോള്‍ കള്ള് ഒഴിക്കുക. കള്ള് ഒഴിച്ചുകഴിഞ്ഞാല്‍ തീയുടെ അളവ് ഒരുപോലെ നിലനിര്ത്ത്ണം. ഇടയ്ക്കിടക്ക് ഇളക്കികൊടുക്കണം. കള്ള് ആദ്യം തിളച്ചുവരുമ്പോള്‍ നല്ലവണ്ണം പത പൊങ്ങി വരും. കള്ളിന്റെച കറയായ ഇത് നീക്കം ചെയ്യണം. മുഴുവനായി നീക്കം ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് പത പൊങ്ങി വരില്ല. ഈ അവസ്ഥയില്‍ പാനിയെ അടുപ്പില്‍ നിന്നും മാറ്റാം. ഇല്ലെങ്കില്‍ കല്ക്ക ണ്ടമായി പോകാനിടയുണ്ട്. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം തണുക്കാന്‍ വെക്കുക.

***************************
കള്ളിന്റെ ബൈപ്രോഡക്ട്സുകള്‍

പനയുടെ കൂമ്പ് വെട്ടിയാല്‍ കിട്ടുന്നത് അക്കാനിയെന്ന ദ്രാവകമാണ്, ഏറെ മധുരവും കൊഴുപ്പും നിറഞ്ഞതാണ് ഇത്,
ചെത്തുകാരന്‍ കൂമ്പ് വെട്ടി ചുണ്ണാമ്പ് തേക്കുമ്പോള്‍ അക്കാനിക്ക് പകരം വരുന്ന സാധനമാണ് കള്ള്.

കള്ളില്‍ നിന്നു നല്ല വിനാഗിരി ( ചൊറുക്ക എന്ന് ഞങ്ങള്‍ നാടന്‍ ഭാഷയില്‍ പറയും ) ഉണ്ടാക്കാം.2 ലിറ്റര്‍ കള്ളില്‍ 1 ഗ്രാം യീസ്റ്റും 20 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് ഒരു ഭരണിയില്‍ അടച്ചു തുണി കൊണ്ട് മൂടി കെട്ടി വെക്കുക.21 ദിവസം കഴിയുമ്പോള്‍ കള്ളിലുള്ള പഞ്ചസാര 5 % വീര്യം ഉള്ള അസറ്റിക് ആസിഡ് അഥവാ വിനാഗിരി ആയി മാറുന്നു.നല്ല കള്ളാണെങ്കില്‍ പ്രത്യേകം പരിചരണങ്ങള്‍ ഇല്ലാതെ തന്നെ നല്ല വിനാഗിരി കിട്ടും.

തെങ്ങില്‍ കള്ളില്‍ നിന്ന് കിട്ടുന്ന വിനാഗിരി
അച്ചാറിനും ഇറച്ചി കറിക്കും രുചി കൂട്ടും,
വയറിലെ ഗ്യാസ് ട്രബിളിന് ഈ വിനാഗിരി ഒരു ചെറിയ സ്പൂണ്‍, കാല്‍ ഗ്ലാസ്സ് ചെറുചൂട് വെള്ളം ഒരു സ്പൂണ്‍ പഞ്ചസാരാ ഇവ കലക്കി ഒരു നുള്ള് സോഡാ പൊടിയിട്ട് ആ പത ഉയരുമ്പോള്‍, കുടിച്ചാല്‍ ഉടന്‍ ശമനം കിട്ടും.

പനം പാനി തേന്‍ പൊലെ മധുരം
നുരഞ്ഞ് വരും നല്ല സ്വാദാണ്. പാനിക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നു.....
പുട്ടും , പഴോം ഒന്നുമല്ല ഇതിന്റെ ബെസ്റ്റ് കോമ്പിനേഷന്‍..
അവലോസുപൊടി..!!!മക്കളെ..സ്വര്‍ഗ്ഗം കാണും..രണ്ടൂം ചേര്‍ത്ത് കഴിച്ചാല്‍..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post