By:


ഇന്ന് ഉച്ചക്ക് എന്റെ പത്നി ഉണ്ടാക്കിയ ഒരു കിടിലം വിഭവം ആണ് ഇവിടെ സമർപിക്കുനതു, ഗ്രഹാതുരുതം തോന്നിക്കുന്ന ഒരു മീന കറി 'ഉണക്ക ആയില പച്ച നെത്രകായ കൂട്ട് കറി'. പിന്നെ BP (ഭാരിയെ പേടി അല്ല), മറ്റവൻ…പ്രഷർ ഉള്ളവർ അല്പം സുഷികുക, ഉണക്ക മീന് അല്പം ഉപ്പു കുടുത്തൽ ആയതു കാരണം!! എന്നാൽ തുടങ്ങട്ടെ ..

ചേരുവകൾ:
ഉണക്ക ആയില - 2 വെള്ളത്തിൽ ഇട്ടു നല്ലവണ്ണം കഴുകി വൃത്തി ആക്കി രണ്ടായി മുറികുക.
പച്ച നെത്രക്കായ - 1 വലുത്
ചുവനുള്ളി - 10 എണ്ണം
വെളുത്തുള്ളി - 4 അല്ലി
ഇന്ഞ്ചി - 1/2"
തേങ്ങ തിരുമിയതു - 1 കപ്പ്‌
തക്കാളി -2 എണ്ണം
മുളകുപൊടി - 1 tsp
മല്ലിപൊടി - 1/2 tsp
മങ്ങല്പൊടി - 1/4 tsp
ഉലുവപോടി - 1/4 tsp
കറി വെപില , കടുക് - തളിക്കാൻ ആവിശ്യത്തിന്

തയാറാകുന്ന രീതി:
കഴുകി വൃത്തി ആകിയ മീൻ, നുറുക്കിയ നെത്രക്കായ, പച്ച മുളക് കീറിയത്, 1/2 tsp മുളകുപൊടി, മങ്ങല്പൊടി, 1 തക്കാളി എല്ലാം കൂടി ഒരു ഉരുളിയിൽ ഉപ്പു അവിസ്യമെങ്കിൽ ചേർത്ത് 10 മിനിറ്റ് വേവിക്കാൻ വെക്കുക, കായ വെന്ത ശേഷം തീ കുറച്ചു ഇടുക, ഒരു ഫുഡ്‌ പ്രോസിസ്സേരിൽ തേങ്ങ തിരുമിയതു,1/2 tsp മുളകുപൊടി,1/2 tsp മല്ലിപൊടി, അല്പം മങ്ങല്പൊടി, 1 തക്കാളി, ഇഞ്ചി, വെളുത്തുള്ളി, 5 ചുവനുള്ളി എന്നിവ അല്പം വെള്ളം അവിസ്യമെങ്കിൽ ചേർത്ത് ആരെചെടുകുക, ഈ അരപ്പ് വേവിക്കാൻ ഇട്ടിരിക്കുന്ന മീൻ കൂട്ടിലേക് ചെർകുക, ഇനി തീ അല്പം കൂട്ടി വെച്ച് തിള വരും വരെ കാക്കുക, ഒരു ചീനി ചട്ടിയിൽ വെളിച്ചെണ്ണ ചുടാക്കി, കടുക്, ചുവനുള്ളി അരിങ്ങതു, കറി വെപില, ഉലുവപോടി ഇവ താളിച്ച്‌ മീൻ കൂട്ടിൽ ചെർകുക, തീയിൽ നിന്നും ഇറക്കി വെച്ച് നല്ല കുത്തരി ചോറിന്റെ കൂടെ കൂട്ടി കഴികുക.
Note:
മുമ്പേ പറഞ്ഞ BP ഉള്ളവർക്ക് ഇനി പേടിക്കാതെ ഉണ് കഴിഞ്ഞു എനീക്കുന്നതിനു  മുമ്പേ ആ കൈ ഒന്ന്    കൂടി 
 ശെരിക്ക് nക്കിട്ടു എണീറ്റോ.. ഭാര്യ ഒന്നും പറയില്ല സത്യം !!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم