By:
ഞാൻ എപ്പഴും പറയും ഈ മുട്ട എന്ന് പറഞ്ഞാൽ അനന്ത സാദ്ധ്യതകൾ ഉള്ള ഒരു വസ്തു ആണ്.
ദാ അടുത്ത മുട്ട റെസിപി - ഇത് ആന്ധ്രവാലി ആണ്.
ഫിഷ്‌ ഫ്രൈ മസാല ചെയ്യുന്ന ഒരു സ്റ്റൈൽ ആണിത് - മുട്ട ഇറച്ചിയുടെ വർഗം ആയതിനാൽ ഗരം മസാല + പെരുംജീരകം ചേര്ത്തിരിക്കുന്നു
അല്പം പുളി ചേർക്കുന്നുണ്ട് - ഇഷ്ടമില്ല എന്ന് തോന്നുന്നെങ്കിൽ അത് ഒഴിവാക്കുക.
ചോറിനും ചപ്പാത്തിക്കും എല്ലാത്തിനും കൂടെ കൂറ്റൻ ബഹു കേമൻ
ആവശ്യംവേണ്ട സാധനങ്ങൾ
മുട്ട - 4
മൂന്നെണ്ണം പുഴുങ്ങി വട്ടത്തിൽ റിംഗ് പോലെ കട്ട്‌ ചെയ്തു വെക്കണം
1 മുട്ട താഴെ പറയുന്നവ ചേർത്ത് അടിച്ചു യോജിപ്പിക്കുക
1/2 ടി സ്പൂണ്‍ കുരു മുളക് പോടീ
2 നുള്ള് ഉപ്പ്
1 ടേബിൾ സ്പൂണ്‍ പാല്
മസാലക്കു
സവാള - 1 വലുത് ചോപ് ചെയ്തത്
ഉപ്പു - ആവശ്യത്തിനു
ജിഞ്ചർ ഗാർളിക് പേസ്റ്റ് - 1 ടേബിൾ സ്പൂണ്‍
കറിവേപ്പില - 1 തണ്ട്
തക്കാളി - 1 ചോപ് ചെയ്തു എടുക്കുക
മുളകുപൊടി - 1 ടി സ്പൂണ്‍
മല്ലിപൊടി - 2 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1/4 ടി സ്പൂണ്‍
ജീരകപൊടി - 1 നുള്ള്
പെരുംജീരകപൊടി - 1 ടി സ്പൂണ്‍
വാളൻപുളി പിഴിഞ്ഞത് - 1 ടേബിൾ സ്പൂണ്‍ പൾപ്
വെള്ളം - 1/2 കപ്പ്‌
ഗരം മസാല - 1/4 ടി സ്പൂണ്‍
മല്ലിയില അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
എണ്ണ - 3 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
ഒരു ഫ്രയിംഗ് പാനിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണ ഒഴിച്ച് മുട്ട റിങ്ങുകൾ അടിച്ചു വെച്ചിരിക്കുന്ന മുട്ട മിശ്രിതത്തിൽ മുക്കി ചെറുതായി വറത്തു കോരി മാറ്റി വെക്കുക
ഇനി ആ പാനിലേക്ക് ബാക്കി എണ്ണ ഒഴിച്ച് സവാളയും ഉപ്പും ചേർത്ത് വഴറ്റുക.
ഉള്ളി ഒന്ന് വാടിയാൽ ജിഞ്ചർ ഗാർളിക് പേസ്റ്റ് ചേർത്ത് മൂപ്പിക്കുക, കൂടെ കരിവീപിലയും ചെർകാം.
ഇനി ഇതിലേക്ക് മുളക്, മഞ്ഞൾ, മല്ലി, ജീരകം, പെരുംജീരകം പൊടികൾ ചേർത്ത് കരിയാതെ മൂപ്പിക്കുക.
തക്കാളി അരിഞ്ഞത് ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.
ഇനി വെള്ളം ചേർത്ത് തിളക്കുമ്പോൾ പുളി പിഴിഞ്ഞത് ചേർത്ത് തിളപ്പിക്കുക
മുട്ട കഷണങ്ങൾ ചേർത്ത് ചാറ് കുറുകിയാൽ ഗരം മസാല ചേർത്ത് ഇറക്കാം
മല്ലിയില തൂവി ഉപയോഗിക്കുക
Enjoy!! 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم