കുഴലപ്പം

ആവശ്യമുള്ള സാധനങ്ങള്‍:
1. പച്ചരി - 1 ലിറ്റര്‍
2. പഞ്ചസാര - അര കിലോ
3. തേങ്ങാ - 2 എണ്ണം
4. ജീരകം - 2 ടീസ്പൂണ്‍
5. വെളുത്തുള്ളി - അര കപ്പ്
6. ചുവന്നുള്ളി - 1 കപ്പ്
7. ഉഴുന്നു - 1 കപ്പ്
8. വെളിച്ചെണ്ണ - 250
9. ഉപ്പ് - 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഉഴുന്ന് കുതിര്ത്ത്ം കൈകൊണ്ട് ഞെക്കി തൊലികളഞ്ഞ് ആട്ടുകല്ലിലിട്ട് ആട്ടിയെടുക്കുക. വെളുത്തുള്ളിയും ചുവന്നുള്ളിയും പൊളിച്ചെടുക്കണം. ജീരകവും അരച്ചെടുക്കുക. തേങ്ങാ ചുരണ്ടി പിഴിഞ്ഞ് പാല്‍ എടുക്കുക. അതിനുശേഷം പിഴിഞ്ഞ തേങ്ങാ പീരയില്‍ വെള്ളം രണ്ടു തവണയൊഴിച്ച് പിഴിഞ്ഞ് പാല്‍ എടുക്കണം. അരിപൊടിച്ച് തെള്ളിയെടുത്ത് ഉരുളിയില്‍ ഇട്ട് വറക്കുക. നല്ലതുപോലെ അരിപൊടി ചുവപ്പുനിറമായി മൂക്കുമ്പോള്‍ ഉള്ളിയും മറ്റും അരച്ചുവെച്ചിരിക്കുന്നത് മാവിലിട്ട് ഇളക്കുക. അതിനുശേഷം ഒന്നാം പാലും രണ്ടാം പാലും ചേര്ത്ത്പ ഇളക്കുക. കുഴയുന്നതുവരെ ഇളക്കി മൂന്നാം പാലും ചേര്ത്ത്ച ഇളക്കുക. മാവ് തീക്കനലില്‍ കിടന്ന് വാടണം. അതിനുശേഷം പാത്രം അടുപ്പത്തു നിന്നും വാങ്ങി വച്ചിട്ട് കുറെ സമയം കൂടി കുഴക്കുക. വാഴയിലയില്‍ അല്പം എണ്ണ പുരട്ടുക. കുഴച്ചു വെച്ചിരിക്കുന്ന മാവ് ചെറിയ ഉണ്ടകളായി ഉരുട്ടി വാഴയിലയില്വെ.ച്ച് മറ്റൊരില കൊണ്ട് മൂടി ഒരു പരന്നപാത്രം അതിന്മേല്‍ വെച്ച് അമര്ത്തിിയാല്‍ പരന്നു കിട്ടുന്നു. ഇങ്ങനെ കനം കുറച്ചു പരത്തിയ മാവ് എടുത്ത് കൈവിരല്‍ കൊണ്ട് കുഴലുപോലെ ആക്കുക. എണ്ണ അടുപ്പത്തുവെച്ച് തിളക്കുമ്പോള്‍ കുഴലപ്പം എണ്ണയില്‍ ഇട്ട് വറുത്തെടുക്കുക.
പഞ്ചസാര വെള്ളത്തില്‍ ഇട്ട് കലക്കി അടുപ്പത്തുവെച്ച് പറ്റിക്കുക. വിരലില്‍ എടുത്താല്‍ നൂല്പാടകമാകുമ്പോള്‍ വാങ്ങിവെക്കുക. എണ്ണയില്‍ വറുത്തെടുത്ത കുഴലപ്പം പഞ്ചസാരയിലിട്ട് ഇളക്കുക. കുഴലപ്പത്തില്‍ പഞ്ചസാര പിടിച്ചു കഴിഞ്ഞാല്‍ വായു കടക്കാത്ത പാത്രത്തിലിട്ട് സൂക്ഷിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post