ബീഫ് സ്ട്രിപ് റോസ്റ്റ് 
By: Sherin Mathew

 ലാറ്റിൻ അമേരിക്കൻ രീതിയിൽ ഇതിനോട് സാമ്യമുള്ള ഒരു ബീഫ് സ്ട്രിപ് ഫ്രൈ ഉണ്ട് (ചിക്കനിലും ചെയ്യാം). ഫ്രഞ്ച് ഫ്രൈസുമയി കൂട്ടി ടോസ് ചെയ്തു മിക്സ്‌ ചെയ്താണ് അത് ഉണ്ടാക്കുന്നത്. പെറുവിയൻ സ്റ്റീക് ആൻഡ്‌ ഫ്രഞ്ച് ഫ്രൈ എന്ന് പറയും 

 റെഡ് വയിൻ + സോയ്‌ സോസ് + ജീരകം പൊടിച്ചത് + മല്ലി + കുരുമുളക് + ഉപ്പു - ഇത്രയുമയി മാരിനെറ്റ് ചെയ്തു പിന്നീട് അത് ഫ്രൈ ചെയ്തു ഉള്ളിയും വെളുത്തുള്ളിയും തക്കാളിയും മറ്റുമായി സോട്ടെ ചെയ്തു പാർസ്ലി + ഫ്രഞ്ച് ഫ്രൈസുമയി മിക്സ്‌ ചെയ്തു റ്റൊസ്സ് ചെയ്യണം 


 ഇത് ഞാൻ ഉണ്ടാക്കിയത് ഈ വിധം 

 ബീഫ് സ്ട്രിപ് ആയി അരിഞ്ഞത് - 1/2 കിലോ 
 വിനെഗർ - 2 ടി സ്പൂണ്‍ 
 കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 2 ടി സ്പൂണ്‍ 
 മുളക്പൊടി - 1 ടി സ്പൂണ്‍ 
 മല്ലിപൊടി - 2 ടി സ്പൂണ്‍ 
 പെരുംജീരകം പൊടിച്ചത് - 1 ടി സ്പൂണ്‍ 
 ഉപ്പു ആവശ്യത്തിനു 

 ബീഫ് മേൽ പറഞ്ഞവയുമായി മാരിനെറ്റ് ചെയ്തു ഫ്രിഡ്ജിൽ തലേ രാത്രി തന്നെ വക്കുക.

ഡ്രൈ മസാലക്ക് 
 എണ്ണ
 കടുക് 
 പെരുംജീരകം (പൊടിക്കാത്തത്) - 1 ടി സ്പൂണ്‍ 
 സവാള - 2 മീഡിയം നീളത്തിൽ അരിഞ്ഞത് 
 ഇഞ്ചി - നല്ല വലിയ കഷണം - ചതച്ചത് 
 വെളുത്തുള്ളി - 1 കുടം ചതച്ചത് 
 പിരിയൻ ചുവന്ന ഉണക്ക മുളക് - 10 എണ്ണം കുരു നീക്കി ഒരു കത്രിക കൊണ്ട് നീളത്തിൽ മുറിച്ചെടുക്കുക 
 കറിവേപ്പില

 മേമ്പൊടിക്ക് 
 കുരുമുളക്പൊടി (തരുതരുപ്പായി പൊടിച്ചത്) 1/2 ടി സ്പൂണ്‍ 
 പെരുംജീരകം പൊടിച്ചത് - 1/2 ടി സ്പൂണ്‍ 
 ഗരം മസാല - 1/2 ടി സ്പൂണ്‍ 

 തയ്യാറാക്കുന്ന രീതി 
 ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച് മാരിനെറ്റ് ചെയ്ത ബീഫ് അതിലേക്കു ചേർത്ത് നല്ല തീയിൽ ഇളക്കി ചേർത്ത് ഒരു അടപ്പ് കൊണ്ട് അടച്ചു ചെറു തീയിൽ ബീഫിന്റെ വെള്ളം പറ്റി റോസ്റ്റ് ആകുവോളം വേവിക്കുക (വേവുള്ള ബീഫ് ആണെങ്കിൽ തിളച്ചവെള്ളം അടുപ്പത് കരുതുക, ആവശ്യാനുസരണം ചേർത്ത് ഇറച്ചി വേകുവോളം വേവിക്കുക) 

ബീഫ് റോസ്റ്റ് ആയാൽ ഒരു പാത്രത്തിലേക്ക് മാറ്റി പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് പെരുംജീരകം മൂപ്പിച്ച് അതിലേക്കു ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് നല്ല തീയിൽ മൂപ്പിക്കുക. പിറകെ വറ്റൽ മുളകും കറിവേപ്പിലയും ചേര്ക്കാം. അവസാനം ഉള്ളി അരിഞ്ഞതും ഉപ്പും ചേർത്ത് നല്ല തീയിൽ നല്ല പോലെ ഗോള്ടെൻ ബ്രൌണ്‍ ആവുന്ന വരെ ഫ്രൈ ചെയ്യുക. ഉള്ളി മൂത്താൽ ഇതിലേക്ക് ബീഫ് ചേർത്ത് വരട്ടാം.

ബീഫ് ഉലർന്നാൽ മേമ്പോടിക്കുള്ളവ തൂവി ഇളക്കി അല്പം കൂടി വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് മൊരിച്ചെടുക്കുക

Enjoy!!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم