ഉണക്ക സ്രാവ് പറ്റിച്ചത് 
By: Sherin Mathew

എല്ലാവരും പറയുന്നത് പോലെ - ചില രുചികൾ നാവിൽ നിന്നും മനസ്സിൽ നിന്നും മായില്ല - കാലങ്ങൾ എത്ര കഴിഞ്ഞാലും 

കഥ പറയുന്നില്ല - നൊസ്റ്റി അടിക്കും 

കിഴക്കരുടെ അല്ലെങ്കിൽ മലമ്പ്രദേശക്കാരുടെ (നമ്മുടെ ഹൈറേഞ്ച്) സ്വന്തം രുചി ആണിത്. ഇളവൻ തേങ്ങ (അതായത് കരിക്കും അല്ല വിളഞ്ഞതും അല്ലാത്ത പ്രായം, കരിമ്പ്‌ പോലെ ഇരിക്കും - ഹോ ഓർപ്പിക്കാതെ! ഇതിൽ ഇട്ടിരിക്കുന്നത് വിളഞ്ഞ തേങ്ങ തന്നെയാ) പൂളി കൊത്തിയതും പുളിയും ചേർത്ത് വേവിച്ചു അതിൽ ഉണക്കമീനും അരപ്പും ചേർത്ത് തിളച്ചു മീൻ വെന്തു ചാറു പറ്റിയാൽ തീ അണച്ച് പച്ചവെളിച്ചെണ്ണ തൂവി എടുക്കും - അത്രയുമേ ഉള്ളൂ 

തേങ്ങ പൂളുന്നതിനും ഒരു ശാസ്ത്രവും രീതിയും ഉണ്ട് - ഇല്ലെങ്കിൽ വിരൽ പൂളും - പിന്നെ മീൻ കറി മാറി ഇറച്ചി കറി ആകും.

തേങ്ങമുറി ഇടതു കൈപത്തിയിൽ വച്ച് തള്ളവിരൽ ഒഴികെയുള്ള വിരലുകൾ കൊണ്ട് തേങ്ങാമുറി ചുറ്റി വലതു കൈയ്യിൽ കറികത്തി പിടിച്ചു കറികത്തിയുടെ പിടി മേശയിലൂന്നി ഉറപ്പിച്ചു, കത്തിയുടെ ചുണ്ട് കൊണ്ട് തേങ്ങമുറിയിൽ കുത്തി ആഴത്തി ഇടതു കൈയുടെ തള്ള വിരൽ കൊണ്ട് കറികത്തിയുടെ ചുണ്ട് തള്ളി നീക്കി പൂളണം. വേണ്ട ബലത്തിന് കത്തിയുടെ പിടി മേശയിൽ നന്നായി ഊന്നിക്കോണം. 

പേടിച്ചോ? എന്നാൽ എല്ലാം മായിച്ചു കളഞ്ഞേക്ക് നമ്മക്ക് കറി വെക്കാം.

ഉണക്ക ശ്രാവ് - 12-15 തുണ്ടം (100-125 ഗ്രാം)
 (തലേ രാത്രി തന്നെ വെളളത്തിൽ ഇട്ടു വെച്ചിരുന്നാൽ നന്നായി ഉപ്പിറങ്ങി കിട്ടും. ഇനി മറന്നു എന്നിരിക്കട്ടെ, രാവിലെ ചോറ് വെക്കാൻ അരി കഴുകുമ്പോൾ ആ കാടി വെളളത്തിൽ മീൻ ഇട്ടു വെക്കുക - ഒരു കഷണം പത്രം കൂടി കീറി ഇട്ടേരെ - ചുമ്മാ പത്രം വായിച്ചു കിടക്കട്ടെ)

തേങ്ങ പൂളിയത് - 4 പൂള് നീളത്തിൽ കൊത്തു അരിയുക
 കുടംപുളി - 2 ചുള കീറിയെടുക്കുക
 ഇത് രണ്ടും കറി വെക്കാനുള്ള ചട്ടിയിൽ അല്പം വെള്ളവും ഉപ്പുമായി വേവിക്കാൻ വെക്കുക 

1.5 ടേബിൾ സ്പൂണ്‍ കാശ്മീരി മുളക്പൊടി + 1/2 ടി സ്പൂണ്‍ മഞ്ഞള്പൊടി + 1/2 ടി സ്പൂണ്‍ കുരുമുളക് + 6 അല്ലി വെളുത്തുള്ളി - ഇത്രയും നന്നായ് അരച്ചെടുത് തയ്യാറാക്കി വെക്കുക.

തേങ്ങ വെന്തു കഴിഞ്ഞാൽ (ഒരു കൊത്തെടുത് കടിച്ചു നോക്കിക്കോ - ആരും കാണേണ്ട) ഇതിലേക്ക് മീൻ ചേർക്കാം.

മീൻ ഒന്ന് വെന്താൽ അരപ്പ് ചേർത്ത് ഉപ്പു പോരായ്മ ഉണ്ടെങ്കിൽ അതും ചേർത്ത് ചാറു പറ്റുന്ന വരെ ചെറു തീയിൽ വേവിക്കുക.

ഇനി തീ ഓഫാക്കി ഒരു നല്ല വലിയ കതിർ അല്ലെങ്കിൽ 2 ചെറിയ കതിർ കറിവേപ്പില ഉതിർത്തി ഇട്ടു 1 ടേബിൾ സ്പൂണ്‍ പച്ചവെളിച്ചെണ്ണ ഒഴിച്ച് ചട്ടി കയ്യിലെടുത്ത്‌ ചുറ്റിച്ചു ചേർക്കുക


Dried shark - 100 - 125 grams

 desalinate fish by leaving it overnight in water. in any case if you have forgotten to do so, put the fish in the water of rinsed rice together with a piece of news paper

bite size coconut bits - about 3 table spoon 
 gambooge (kudam puli) - 2 - slice them lenthwise
 put the coconut wedges and puli together in a chatti with some water and salt and let this cook 

Meanwhile paste 1.5 tb spoon chili powder + 1/2 ts sp turmeric powder + 1/2 tea spoon pepper corns + 6-8 flakes of garlic to a fine paste and keep this ready.

once the coconut is cooked, add the fishes to it until the fish is cooked soft. add on the ground paste and enough water. check salt and add if required. let this cook and reduce to a thicker consistency.

Turn off the stove. add curry leaves and one table spoon of coconut oil and swirl the chatti in your hands and mix the oil in the curry.

 Enjoy!!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم