തക്കാളി രസം 
By : Sherin Mathew

തുവരപരിപ്പ്‌ 1/4 കപ്പ്‌ വേവിക്കാൻ കുക്കെരിൽ ഇടുക. നല്ലപോലെ വെന്തുവെണ്ണീരാവണം.

ഒരു കഷണം ഇഞ്ചി, 8-10 വെളുത്തുള്ളി, 1 ടി സ്പൂണ്‍ ജീരകം, 2 ടി സ്പൂണ്‍ കുരുമുളക്, 2 പച്ചമുളക്, മല്ലിയിലയുടെ തണ്ട (ഇല നമ്മുക്ക് അരിഞ്ഞു അവസാനം ചേർക്കാം) - ഇത്രയും ഒരു കുത്തുകല്ലിൽ/ഇടികല്ലിൽ ഇട്ടു നന്നായി ചതച്ചു എടുക്കുക.

2 വലിഅയ് തക്കാളി കഷണിച്ചു തയ്യാറാക്കി വെക്കുക 

1 ചെറിയ ഉരുള പുളി 1 ടി കപ്പ്‌ വെള്ളത്തിൽ പിഴിഞ്ഞ് ചാറ് എടുക്കുക (പുളി ഒഴിവാക്കി തക്കാളിയുടെ എണ്ണം കൂട്ടാം - പക്ഷെ പുളിയും ഇഞ്ചിയും ചേരുന്ന രുചി ഒന്ന് വേറെയാ)

ഒരു ചീനച്ചട്ടിയിൽ 2 ടേബിൾ സ്പൂണ്‍ എണ്ണന് (1 ടേബിൾ സ്പൂണ്‍ കൂടി അധികം ഒഴിച്ചൂന്നു കരുതി യാതൊരു നഷ്ടോം ഇല്ല കേട്ടോ) ഒഴിച്ച് ആദ്യം ഉലുവ മൂപ്പിക്കുക. പിറകെ കടുക് പൊട്ടിക്കണം. ഇനി രണ്ടു തണ്ട് കറിവേപ്പിലയും ഉണക്കമുളകും കൂടി മൂപ്പിക്കണം - കറിവേപ്പില നല്ല പോലെ മൊരിയട്ടെ. 

തീ താഴ്ത്തി ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്നവ ഇട്ടു വഴറ്റുക 

 പച്ചമണം മാറിയാൽ 1 ടീസ്പൂണ്‍ മുളക്പൊടി, 1.5 ടി സ്പൂണ്‍ മല്ലിപൊടി, 1/4 ട്സ് സ്പൂണ്‍ മഞ്ഞള്പൊടി എന്നിവ ഇട്ടു വഴറ്റി അതിലേക്കു എണ്ണ തെളിഞ്ഞാൽ തക്കാളി ചേർത്ത് വഴറ്റുക (തക്കാളി ചേർത്ത് തലങ്ങും വിലങ്ങും ഇളക്കരുത് - ഒന്ന് ചെറുതായി ഇളക്കി ചേർത്ത്, അല്പം സമയം കഴിഞ്ഞു ഒന്ന് കൂടി മസാല ഒന്ന് ഇളക്കി മറിച്ചു ചേർക്കണം - തക്കാളി കഷണങ്ങൾ എണ്ണയിൽ മിനുങ്ങി നല്ല സുന്ദരികളായി ഇരിക്കണം - അതെ സമയം അവ ഒന്ന് വേവുകയും വേണം)

ഇനി ഇതിലേക്ക് പുളി വെള്ളം ഒഴിക്കുക (പരിപ്പില്ലാതെ രസം ഉണ്ടാക്കുന്നവർക്ക് കലാപരിപാടി ഇവിടം കൊണ്ട് നിർത്താം) പിറകെ പരിപ്പുടച്ചതും (ഒരു കൊഴുപ്പിനും ചേരുവകളുടെ രുചികൾ ഒന്ന് ക്രമീകരിക്കുന്നതിനുമാണ് പരിപ്പ് ചേര്ക്കുന്നത്) 

അവ്വശ്യത്തിനു ഉപ്പും പുളിയും നില്ക്കതക്കവണ്ണം വെള്ളം ചേര്ക്കുക. 
രസം തിളച്ചു എണ്ണ തെളിയുമ്പോൾ 1/2 ടി സ്പൂണ്‍ കായം പൊടിച്ചത് ചേർക്കാം (കായത്തിന്റെ രുചി ഉണ്ടോ എന്ന് നോക്കി ആവശ്യാനുസരണം ചേര്ക്കുക) 

കായം ചേർന്നാൽ പിന്നെ ഒരുപാട് ഇട്ടു തിളച്ചു മറിക്കാതെ തീ അണക്കുക. മല്ലിയില അരിഞ്ഞത് തൂവി ഇളക്കി ചേര്ക്കുക 

 ശരിക്കും നല്ല രസമാ 

 Enjoy!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم