കുക്കുമ്പര്‍ സലാഡ്

സലാഡ് കുക്കുമ്പര്‍ ~ 2 ഇടത്തരം
വിനാഗിരി ~ 3 ടേബിള്‍ സ്പൂണ്‍ 
ഉപ്പ് ~ 1 ടീസ്പൂണ്‍
സലാഡ് ഓയില്‍ ~ 1 ടേബിള്‍ സ്പൂണ്‍
സവാള ~ 2 എണ്ണം അരിഞ്ഞത്
വെളുത്തുള്ളി ~ 1 അല്ലി അരിഞ്ഞത്
മഞ്ഞള്‍ ~ 1 നുള്ള്
പഞ്ചസാര ~ 1 ടീസ്പൂണ്‍
വെള്ളരിക്കയുടെ തൊലിയും അരിയും മാറ്റി നീളത്തില്‍ കനം കുറച്ചരിഞ്ഞ് ഒരു സോസ്പാനില്‍ ഇട്ട് ആവശ്യത്തിന് വെള്ളവുമൊഴിച്ച് 2 ടേബിള്‍ സ്പൂണ്‍ വിനാഗിരി ചേര്‍ത്ത് ചെറുതീയില്‍ 5 മിനിറ്റ് വച്ചശേഷം വാരുക. വെള്ളരിക്ക നേര്‍മയായിക്കിട്ടും. വെള്ളം വാര്‍ത്തു കളഞ്ഞ് 1/2 ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് ആറാന്‍ വെയ്ക്കുക. എണ്ണ ഒരു ഫ്രയിംഗ്പാനില്‍ ഒഴിച്ച് ചൂടാക്കി സവാളയും വെളുത്തുള്ളിയും ഇട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കുക. ഇത് കോരിയെടുത്ത് ഒരു കിച്ചന്‍ പേപ്പറില്‍ നിരത്തുക. എണ്ണയില്‍ പഞ്ചസാര ,മഞ്ഞള്‍, മിച്ചമുള്ള ഉപ്പ് എന്നിവയിട്ട് ചൂടാക്കി ആറാന്‍ വെക്കുക. മിച്ചമുള്ള വിനാഗിരിയും ഒഴിച്ച് വെള്ളരിക്കയില്‍ ചേര്‍ത്ത് നന്നായി പിടിപ്പിക്കുക. ഇത് കോരിയെടുത്ത് ഒരു പ്ളേറ്റിലേക്ക് വിളമ്പുക. സവാളയും വെളുത്തുള്ളിയും മീതെ വിതറി തണുപ്പിച്ച ശേഷം വിളമ്പുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم