വഴുതനങ്ങ തീയൽ
ചേരുവകള്‍
വഴുതനങ്ങ - 4 എണ്ണം
ചുവന്നുള്ളി - 10 എണ്ണം
വറ്റല്‍മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
കുരുമുളക്‌പൊടി 1/2 ടീസ്പൂണ്‍
പുളിവെള്ളം 1/2 കപ്പ്
കടുക് 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് 1 കപ്പ്
ഉലുവ -1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 3 ടീസ്പൂണ്‍.
കറിവേപ്പില
ഉപ്പ്
വറ്റല്‍മുളക്
പാചകം ചെയ്യുന്ന വിധം
ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കുക. അതിലേക്ക് ചിരകിയ തേങ്ങ ഇടുക. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ ഉലുവ ഇടണം. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടേയിരിക്കണം. മല്ലിപ്പൊടി, കുരുമുളക്‌പൊടി, മഞ്ഞള്‍പൊടി എന്നിവകൂടി ചേര്‍ത്ത് വിണ്ടും ഇളക്കുക. ചെറിയ ഉളളി കൂടി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക.
മറ്റൊരു ചട്ടിയെടുത്ത് 2 ടീസ്സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ചുവന്നുള്ളിയും ചെറിയ കഷണങ്ങളാക്കിയ വഴുതനങ്ങയും ഇട്ട് നന്നായി ഇളക്കി ചട്ടി അടച്ചു വെച്ച് വേവിക്കുക.
അടപ്പ് മാറ്റി ഒന്നുകൂടി ഇളക്കിയതിനു ശേഷം കുറച്ചുനേരം കൂടി വേവിക്കുക. വീണ്ടും അടപ്പുമാറ്റിയ ശേഷം പുളിവെള്ളവും നേരത്തേ തയ്യാറാക്കിയ കുഴമ്പും കൂടി ചേര്‍ക്കുക. അല്പം വെള്ളമൊഴിച്ച് ഉപ്പും കൂടി ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
അടുത്തതായി തീയലിന് കടുക് താളിക്കാം. അല്‍പം എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവചേര്‍ത്ത് തീയലിലേക്ക് ഒഴിക്കുക.
ചൂടോടെ വിളമ്പുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes