നാടൻ ചിക്കൻ ബിരിയാണി
By : Suni Ayisha
മലബാർ സ്റ്റൈൽ,പ്രത്യേകിച്ച് മലപ്പുറം സ്റ്റൈൽ.

(ഇതുവരെ ബിരിയാണി വെച്ചു നോക്കാത്തവർക്കും പേടിക്കാതെ ഒന്നു ട്രൈ ചെയ്യാം.വെരി സിംപിൾ.)

ബിരിയാണി എന്നും എനിക്കൊരു വീക്നെസ്സാണ്.ഏതു നട്ടപാതിരാത്രിക്കാണെങ്കിലും എണീച്ചു ഞാൻ കഴിക്കും.പുറത്തു ഹോട്ടലിൽ പോകുമ്പോൾ ഞാൻ ബിരിയാണി എടുക്കുകയുള്ളൂ.ബിരിയാണിയുടെ വിവിധ രുചികൾ അറിയണം.അതാണ് പ്രധാനം.

ഈ നാടൻ ബിരിയാണിയുടെ ദം അങ്ങട് പൊട്ടിച്ചാൽ...
എന്റെ സാറേ ...പിന്നെ ചുറ്റുപാടുള്ളതൊന്നും കാണൂല.
എന്നാ ഒരു സ്‌മെല്ലാ.
കഴിചാലോ.. ഓഹ്. സൂപർ ടേസ്റ്റ്.
ഇതിന്റെ രഹസ്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
പെട്ടെന്ന് വിരുന്നുകാരൊക്കെ വന്നാൽ ഇനി പേടിക്കണ്ട.വെരി സിമ്പിൾ,നല്ല രുചിയും വാസനയും.വളരെ കുറഞ്ഞ സമയം.
ആവശ്യ സാധനങ്ങൾ.

ചിക്കൻ 1 കിലോ.
ബിരിയാണി അരി 1 കിലോ.
വലിയ ഉള്ളി 400 ഗ്രാം.
തക്കാളി 300 ഗ്രാം.
ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി ചതച്ചത് 100 ഗ്രാം.
മല്ലി ചപ്പു,പുദീന 100 ഗ്രാം.
തൈര് 100 ഗ്രാം.
മഞ്ഞപ്പൊടി അര ടീസ്പൂൺ.
മല്ലിപ്പൊടി ഒരു ടീസ്പൂൺ.
ഏലക്ക,പൂവ്,പട്ട പൊടിച്ചത് 2 ടീസ്പൂൺ (അര ടീസ്പൂൺ മസാലയിലും ബാക്കി റൈസിലും ചേർക്കുക).
ഉപ്പ്.
നെയ്യ് 50 ഗ്രാം.(1 സ്പൂൺ മസാലയിലും ബാക്കി ദം ഇടുമ്പോൾ റൈസിലും)
സൺഫ്ലവർ ഓയിൽ 100 ml.

പാചക രീതി.

അരി ഒഴിച്ച് ബാക്കി എല്ലാ സാദനങ്ങളും മസാല തയ്യറാകുന്ന പാത്രത്തിൽ ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യുക.

ശേഷം അൽപ സമയം വെച്ചാൽ വളരെ നല്ലത്.
ഇനി ഇത് 70 % വരെ വേവിക്കുക.

ശേഷം അരി 80 % വരെ വേവിച്ചു മസാലക്കു മുകളിൽ അല്പം ഇട്ടു ബിരിയാണി മസാല,അണ്ടിപ്പരിപ്പ്,മുന്തിരി ചേർക്കുക.ശേഷം ബാക്കി റൈസ് കൂടി ചേർത്ത് മുകളിൽ നെയ്യും സുണ്ഫ്ലോവെർ ഓയിൽ ലും കൂടി മിക്സ് ചെയ്തു മുകളിലൂടെ ഒഴിക്കുക.

ഇനി ദം ഇടുക.

ഒരു പ്രത്യേക അറിയിപ്പ്.
ദം പൊട്ടിക്കുന്നതിന്റെ മുമ്പ് വീടിന്റെ വാതിൽ,ജനവാതിൽ എന്നിവ അടച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തുക.ഇല്ലെങ്കിൽ വാസന കാരണം റോഡിലൂടെ പോകുന്നവർ വാസനയിൽ മയങ്ങി വീട്ടിൽ വരും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post