തരിപ്പോള

 ചേരുവകള്‍

1. കോഴിമുട്ട – 2
 2. പഞ്ചസാര – 50 ഗ്രാം
3. റവ – 100 ഗ്രാം
4. ഉണക്കമുന്തിരി – 1 ടേബിള്‍ സ്പൂണ്‍
5. അണ്ടിപ്പരിപ്പ് – കുറച്ച്
6. വാനില എസന്‍സ് അല്ലെങ്കില്‍ ഏലക്കാപ്പൊടി – കുറച്ച്

 തയ്യാറാക്കുന്ന വിധം

 മുട്ടയും പഞ്ചസാരയും ഒരു പാത്രത്തിലിട്ട് നിറം മാറിക്കൊഴുക്കുന്നതുവരെ അടിച്ച് പതപ്പിക്കണം. 

റവ അല്പം വറുക്കണം (നിറം മാറരുത്). 

അടിച്ച മുട്ടക്കൂട്ടില്‍ റവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് എസന്‍സോ ഏലയ്ക്കാപ്പൊടിയോ ചേര്‍ക്കുക.

ഒരു ചെറിയ ചെമ്പില്‍ അല്ലെങ്കില്‍ കെയ്ക്ക് ടിന്നില്‍ ഉരുകിയ നെയ്യ് പുരട്ടി മുട്ടക്കൂട്ട് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വിതറി കുക്കറില്‍ വിസില്‍  ഇടാതെ വേവിച്ചെടുക്കാം .  20 മിനുട്ട് മതിയാകും . കുക്കറില്‍ വെക്കുന്നതിന് മുന്‍പേ കുക്കര്‍ നന്നായി ചൂടാക്കണം . ഒരു ഫോര്‍ക്ക് കൊണ്ട് കുത്തി നോക്കി വേവ് പാകമാണോ എന്നു ഇടക്ക് നോക്കാം 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم