പച്ചതക്കാളി ഡ്രൈകോക്കനട്ട് കറി 
(ഫിഷ്‌കറി സ്റ്റൈൽ)
By : Lekha Ramakrishnan

പച്ച തക്കാളി - 2 എണ്ണം
സവാള - 1 ചെറുത്‌ നീളത്തിൽ അരിഞ്ഞത് 
വെളുത്തുള്ളി ,ഇഞ്ചി ചതച്ചത് - അര സ്പൂണ്‍
മല്ലിപൊടി -അര സ്പൂണ്‍
മുളക് പൊടി - മുക്കാൽ സ്പൂണ്‍
മഞ്ഞള പൊടി - കാൽ സ്പൂണ്‍
ഉലുവ്‌ പൊടി - 2 നുള്ള്
പച്ച മുളക് - 2 എണ്ണം
വേപ്പില- 1 കതിർപ്പ്
ഡ്രൈ കോക്കനട്ട് - 5 സ്പൂണ്‍
ഉപ്പു, വെളിച്ചെണ്ണ
കുടംപുളി - അല്പം വെള്ളത്തിൽ കുതിർത്തത്‌ ചെറിയ കഷ്ണം
കുഞ്ഞുള്ളി- 4 എണ്ണം

ഡ്രൈ കൊക്കൊനട്ടും, മറ്റെല്ല പൊടികളും,ഒന്നിച്ച് വെള്ളം ഒട്ടും ചേര്ക്കാതെ മിക്സ്യിൽ അരക്കുക. അരപ്പിൽ നിന്നും നിന്നും എണ്ണ വരാൻ തുടങ്ങുന്ന വരെ അരക്കണം ) ഇതിലേക്ക് ഗ്രവിക്കു ആവശ്യമുള്ള വെള്ളം ചേർത്ത് മിക്സ്‌ ചെയ്തു , ചട്ടിയിലേക്ക് ഒഴിക്കുക .കുടംപുളി , പ. മുളക് അരിഞ്ഞത് , വെളുള്ളി ഇഞ്ചി മിക്സ്‌ , വേപ്പില ഇവ
ചേര്ക്കുക . തിളച്ചുവരുബോൾ തക്കാളി, സവാള അരിഞ്ഞതും , ഉപ്പും,ഉലുവപൊടിയും ചേര്ക്കുക . വെന്തു കഴിഞ്ഞാൽ, തീ ഓഫ്‌ ചെയ്തു കുഞ്ഞുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ചു ചേര്ക്കുക
(നോണ്‍വെജ് ഇഷ്ടപെടുന്നവർക്ക് , കറി തിളച്ചുവരു്ബോൾ അല്പം , ഉണക്ക ചെമ്മീൻ വറുത്തു പൊടിച്ചത് ചേര്ക്കാം )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم