എള്ളുണ്ട........./ Till Laddu ........
ഒരു തനത് കേരളീയ വിഭവം.....ഞാന്‍ ഇത് എന്‍റെ അമ്മയില്‍ നിന്ന് പഠിച്ചതാ.......നിങ്ങളും പരീക്ഷിച്ചു നോക്കു.... blood-l HB കുറഞ്ഞവര്‍ക്ക് പറ്റിയ ഒരു മധുര ഔഷധം.....smile emoticon
ചേരുവകള്‍ : എള്ള് 100 gm
കുത്തരി 100 gm
ശര്‍ക്കര 100 gm
തേങ്ങാ 1 മുറി
തയ്യാറാക്കേണ്ട വിധം :
(1) അരി,എള്ള് ഇവ രണ്ടും കഴുകി വെള്ളം കളഞ്ഞു എടുത്തു വെവ്വേറെ വറുത്ത് പൊടിക്കുക....(കരിയാതെ നോക്കണം)
(2) ശര്‍ക്കര വളരെ nice ആയി grate ചെയ്യുക
ഒരു മുറി തേങ്ങാ ചിരവി വക്കുക
(3) നനവുള്ള സ്വഭാവമായതിനാല്‍ ആദ്യം എള്ള് പൊടിച്ചതും ശര്‍ക്കരയും പിന്നീട് തേങ്ങാ ചിരവിയതും നന്നായി യോജിപ്പിക്കുക....പിന്നീട് അരി പൊടിച്ചത് ചേര്‍ത്ത് കുഴച്ചു നാരങ്ങാ വലിപ്പത്തില്‍ ഉരുട്ടുക...(ഉരുട്ടണം എന്ന് നിര്‍ബന്ധമില്ല........വെറുതെ സ്പൂണ്‍ കൊണ്ട് എടുത്തും കഴിക്കാവുന്നതാണ്) grin emoticon
തേങ്ങാ ചേര്‍ക്കുന്നതുകൊണ്ട് ഇത് അധിക ദിവസം പുറത്തു വക്കാന്‍ പറ്റില്ല......അധികമുണ്ടെങ്കില്‍ ഫ്രിഡ്ജ്‌- ല്‍--- -------------- സൂക്ഷിക്കുന്നതാണ് നല്ലത്.....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم