എത്തക്കാപ്പം ( പഴം പൊരി )
By : Sreeja Prithvi
തുലാവര്‍ഷം തകര്‍ത്തു പെയ്യുന്ന വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം ചൂടുള്ള എത്തക്കാപ്പം തിന്നു കൊണ്ട് മഴ നോക്കിയിരിക്കുക എന്നത് എത്ര സുന്ദരമായ അനുഭവമാണ്....

1. പാകത്തിന് പഴുത്ത ഏത്തപ്പഴം . ഒരുപാട് പഴുത്തത് ആവരുത് .
2. മൈദാ ഒട്ടും അയവില്ലാതെ കുറുക്കു പരുവത്തില്‍ കലക്കി വെക്കുക .
3. മൈദാ കലക്കിയതില്‍ അല്‍പ്പം മഞ്ഞള്‍ പൊടി , പാകത്തിന് ഉപ്പ് , കുറച്ചു പഞ്ചസാര , രണ്ടു നുള്ള് ജീരകം പൊടിച്ചത് ചേര്‍ത്തു നല്ലപോലെ മിക്സ്‌ ചെയ്തു വെക്കുക.
4. ഏത്തപ്പഴം മൂന്നായി നെടുനീളത്തില്‍ കീറുക.
5 . ചീനച്ചട്ടി അടുപ്പത്ത് വെക്കുക.
6. ഏത്തപ്പഴം deep fry ചെയ്യത്തക്ക വിധം വെളിച്ചെണ്ണ ഒഴിക്കുക .
7. വെളിച്ചെണ്ണ നല്ലവണ്ണം ചൂടാകുമ്പോള്‍ കീറി വെച്ചിരുക്കുന്ന ഏത്തപ്പഴം ഓരോന്നായി മൈദാമാവില്‍ മുക്കി ഇടുക .
8. തിരിച്ചും മറിച്ചും ഇട്ടു പാകം ആവുമ്പോള്‍ കോരി എടുക്കുക .
അളവൊക്കെ ഉണ്ടാക്കുന്ന ആളിന്റെ മനോധര്‍മം പോലെ ...!!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post