നാടന്‍ കോഴിക്കറി
By:Bindhu Jaise

കോഴി, ചെറിയ കക്ഷണം ആക്കി മുറിച്ചത്- 1 കിലോ
ഇഞ്ചി - ഒരു വലിയ തുണ്ടം കൊത്തിയരിഞ്ഞത്‌
വെളുത്തുള്ളി - 8 അല്ലി, അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം രണ്ടായി കീറിയത്
സവാള – ഇടത്തരം 2 എണ്ണം അരിഞ്ഞത്
കുഞ്ഞുള്ളി – 10 എണ്ണം
തക്കാളി - ചെറിയ ഒരെണ്ണം
ഇറച്ചി മസാല കൂട്ട് :
കറുകപ്പട്ട -2 ചെറിയ കഷണം , ഗ്രാമ്പൂ- 4 ,ഏലയ്ക്കാ- 4 ,പെരുംജീരകം- അര ടീസ്പൂണ്‍ ..ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.
മുളകു പൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലി പൊടി - 2 ടേബിള്‍ സ്പൂണ്‍
(മുളകും മല്ലിയും ചൂടാക്കി പൊടിയ്ക്കുക.)
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
കുരുമുളകു പൊടി – 3/4 - 1 ടീ സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
കായം - ഒരു ചെറിയ കഷണം
തേങ്ങാക്കൊത്ത് - അര കപ്പ്‌
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - കുറച്ച്‌
ഉപ്പ് - പാകത്തിന്

ഉണ്ടാക്കേണ്ട വിധം:
ഒരു പാനിലോ അടി കട്ടിയുള്ള ചീനച്ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക, ( തീയ് കത്തിയ്ക്കാന്‍ മറക്കണ്ട ). ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് വാടി കഴിയുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്ക്കു്ക. തേങ്ങാ ഒന്ന് ബ്രൌണ്‍ നിറം ആയി വരുമ്പോള്‍ പച്ചമുളകും സവാള അരിഞ്ഞതും കുഞ്ഞുള്ളി അരിഞ്ഞതും ചേര്ത്തു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി ചേര്ത്തു മൂപ്പിക്കുക, മുളക് പൊടി മാത്രമായി ഇട്ടു മൂപ്പിക്കണം. മുളക് പൊടി മൂത്തതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്ത്തു വഴറ്റുക, ഇതിലേക്ക് മല്ലിപൊടി , മഞ്ഞപൊടി , ഇറച്ചി മസാല കൂട്ട് , കായം എന്നിവ ചേര്ത്തു വഴറ്റുക..ഒരു തണ്ട് കറിവേപ്പിലയും ഇപ്പോള്‍ ചേര്ക്കാം . ഒന്നിളക്കിയതിനു ശേഷം കോഴി കഷണങ്ങള്‍ ചേര്ക്കാം , രണ്ടു മിനിട്ട് ഇളക്കിയതിനു ശേഷം ഉപ്പും വെള്ളവും ചേര്ത്ത്പ അടച്ചു വെച്ച് വേവിയ്ക്കുക.. ഏകദേശം 30 മിനിട്ട് കഴിയുമ്പോള്‍ വെന്തു പാകം ആകും, വെന്തു കഴിഞ്ഞു കടുകും കറി വേപ്പിലയും താളിച്ചു ചേര്ക്കാം .രുചികരമായ നാടന്‍ കോഴിക്കറി തയ്യാര്‍.

വാല്ക്കപഷണം : തക്കാളി ഒന്നില്‍ കൂടുതല്‍ ചേര്ക്ക്ണ്ട.രുചി മാറി പോകും.മുളക് പൊടിയുടെ ഇരട്ടി മല്ലിപ്പൊടി ചേര്ക്കപണം. കറിയുടെ ചാറു കുറച്ചു കുറുകി ഇരിക്കുന്നതാണ് കൂടുതല്‍ രുചി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم