ബോണ്ട 
By : Shibu Kumar
ഉഴുന്നു പരിപ്പ്-1 കപ്പ്
തേങ്ങ ചിരകിയത്-കാല്‍ കപ്പ്
കുരുമുളകുപൊടി-ഒന്നര ടീസ്പൂണ്‍
കായം-ഒരു നുള്ള്
പച്ചമുളക്-1
ഉപ്പ്
മല്ലിയില
എണ്ണ

ഉഴുന്ന് വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് പാകത്തിനു മാത്രം വെള്ളം ചേര്‍ത്ത് പച്ചമുളകും ചേര്‍ത്തരച്ചെടുക്കുക. കട്ടിയുള്ള മാവായി വളരെ മൃദുവായി വേണം അരച്ചെടുക്കാന്‍.

ഇതിലേയ്ക്ക് ഉപ്പും മല്ലിയിലയും ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക.

ഉണ്ണിയപ്പമോ കുഴിപ്പനിയാരമോ ഉണ്ടാക്കുന്ന പാന്‍ ചൂടാക്കുക. ഇതില്‍ ഓയിലൊഴിച്ചു തിളപ്പിച്ച് ഓരോ കുഴിയിലായി മാവൊഴിയ്ക്കുക. ഇതു വശവും വെന്തു ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങിയെടുക്കാം.

ബോണ്ട തയ്യാര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post