ചീര കട്ട്ലറ്റ്
By : Salvi Manish
നാടൻ ചുവന്ന ചീര (ചെറുതായി അരിഞ്ഞത്) - 10 തണ്ട്
ഉരുളക്കിഴങ്ങ് ചെറുത്‌ -1
സവാള ചെറുതായി അരിഞ്ഞത് - 1 
പച്ചമുളക് - 1
ginger -garlic പേസ്റ്റ് - 1tsp
curryleaves -1 തണ്ട്
കടുക് - 1tsp
garam masala -1/2 tsp
കുരുമുളകുപൊടി -1/2 tsp
ഉപ്പ് - ആവശ്യത്തിന്
എണ്ണ -2tbsp
മുട്ട -1
റൊട്ടിപ്പൊടി - 1cup

ആദ്യം തന്നെ ഉരുളക്കിഴങ്ങ് ഉപ്പിട്ട് വേവിച്ച് മാറ്റി വയ്ക്കുക്ക. എന്നിട്ട് ചൂടായ എണ്ണയിൽ കടുക് താളിച്ച ശേഷം സവാള, പച്ചമുളക്, ginger -garlic പേസ്റ്റ്, curryleaves ഇട്ടു നന്നായി വഴറ്റുക. സവാള thin ആകുമ്പോൾ ഗരം മസാല, കുരുമുളകുപൊടി, ഉപ്പ് ഇട്ട് ഒന്നുക്കൂടി വഴറ്റുക. എന്നിട്ട് ചീര ഇട്ടിളക്കി മൂടിവച്ച് വേവിക്കണം.. ഇനി ശ്രദ്ധിച്ച് കേൾക്കണേ... ചീരയിൽ നല്ല വെള്ളം ഉണ്ട് so അത് ഇറങ്ങും. അതുകൊണ്ട് വെന്തശേഷം മൂടി എടുത്തു മാറ്റി ചെറുതീയിൽ ഒന്ന് ഇളക്കി വെള്ളം വറ്റിച്ചെടുത്താൽ നല്ലത്. ഇനി തീ off ചെയ്തോളു. ഇതിലേക്ക് വെന്ത ഉരുളക്കിഴങ്ങ് പൊടിച്ചിടണം. മുകളിൽ പറഞ്ഞ അത്രയും potatos ഒറ്റയടിക്ക്
എടുത്തിട്ടേക്കരുതെ please. ആകെ കുളമാവും. So 1-2 pieces ഇട്ട് കൈ വച്ച് കുഴയ്ക്കുക. ഇത് ഉരുളാൻ പാകമായാൽ, അത് മതി potato. കൂടുതൽ loose ആവാതെ പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ. ഇനി ഇതിനെ ഇഷ്ടപ്പെട്ട ഷേപ്പിൽ ഉരുട്ടി, മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി deep fry ചെയ്‌താൽ മതി. ചീര കട്ട്ലറ്റ് തയ്യാർ. ചീര തോരനും, ചീര കറിയും ഒന്നും കൂട്ടാത്ത കുട്ടികളെ സൂത്രത്തിൽ vitamins and iron അടങ്ങിയ ചീര കഴിപ്പിക്കുകയും ചെയ്യാം ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post