രാജ്മ കറി (Rajma Curry)
By : Anu Thomas
രാജ്മ ചാവൽ ഒരു നോർത്ത് ഇന്ത്യൻ പോപ്പുലർ ഡിഷ്‌ ആണ്.രാജ്മ കറി ചോറുമായി മിക്സ്‌ ചെയ്തു കഴിക്കുന്നു എന്നേയുള്ളു.കറി സിമ്പിൾ ആയി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.
രാജ്മ - 1/2 കപ്പ്‌
സവാള - 1
തക്കാളി - 2
ഇഞ്ചി - 1 ടീ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
മല്ലി പൊടി - 1 ടീ സ്പൂൺ
ആമ്ച്ചുർ (dry mango ) പൊടി - 1/2 ടീ സ്പൂൺ
മല്ലിയില

രാജ്മ ഒരു 6-8 മണിക്കൂർ വെളളത്തിൽ കുതിർത്തു ശേഷം, വെള്ളം കളഞ്ഞു വേറെ വെള്ളം ഒഴിച്ച് പ്രഷർ കുക്ക് ചെയ്യുക.തക്കാളി അരച്ച് പേസ്റ്റ് ആക്കി വെക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി കുറച്ചു ജീരകം , ചെറിയ കഷണം പട്ട , 2 ഗ്രാമ്പു ,1 പച്ച മുളക് ചേർക്കുക.പിന്നെ ഇഞ്ചി , സവാള ഓരോന്നായി ചേർക്കുക.സവാള വഴന്നു കഴിഞ്ഞാൽ തക്കാളി പേസ്റ്റ്, മുളക് പൊടി , മല്ലി പൊടി, ആമ്ച്ചുർ, ഉപ്പു ചേർക്കുക.ചെറിയ ഫ്ലെമിൽ കുക്ക് ചെയ്യുക.തിളച് കഴിഞ്ഞു, രാജ്മ ചേർക്കുക. നന്നായി മിക്സ്‌ ചെയ്ത ശേഷം മല്ലിയില ചേർത്ത് ഓഫ്‌ ചെയ്യാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post