മാമ്പഴം ഐസ് ക്രീം
By : Sree Harish
ഫ്രണ്ട്സ്, മാമ്പഴക്കാലമല്ലേ!!...പഴുത്ത മാങ്ങ വെച്ച് നല്ല കുട്ടപ്പൻ ഐസ് ക്രീം നമുക്ക് വീട്ടിൽ ഉണ്ടാക്കാം.ഇതിൽ പുളി ഇല്ലാത്ത തൈര് ആണ് ചേർക്കുന്നത് കേട്ടോ!!
നന്നായി പഴുത്ത മൂന്നുമാങ്ങ തൊലി കളഞ്ഞു ചെറുതായി നുറുക്കി മൂന്നു മണിക്കൂർ ഫ്രീസറിൽ വെക്കുക.ഇതിലേക്ക് നാല് ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈരും മധുരമനുസരിച്ച് (മധുരം ഇത്തിരി മുന്നിൽ നിൽക്കട്ടെ അതാണ് ടേസ്റ്റ് !) പഞ്ചസാരയോ ഹണിയോ ചേർത്ത് മിക്സിയിലോ blender ലോ juicer ലോ നന്നായി അടിച്ചെടുത്ത ശേഷം 3-5 മണിക്കൂർ ഫ്രീസറിൽ വെച്ച് തണുപ്പിച്ചു serve ചെയ്യാം മാംഗോ ഫ്രോ യോ (Frozen Yogurt ) റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم