ആപ്പിൾ ജിലേബി
By: Chithra Jiju & Deepa Sujesh

ആവശഽമായ സാധനങ്ങൾ:

ആപ്പിൾ
(തൊലികളഞ്ഞ് കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത്) : പത്ത് കഷ്ണം

മൈദ : കാൽ കപ്പ്
പഞ്ചസാര : ഒന്നേകാൽ കപ്പ്
വെള്ളം : രണ്ട് കപ്പ്
ഏലയ്ക്ക പൊടി : ഒരു ടീസ്പൂൺ
അണ്ടിപ്പരിപ്പ്
ബദാം
വെളിച്ചെണ്ണ : ആവശഽത്തിന്

തയാറാക്കുന്ന വിധം :

ഒരു പാത്രത്തിൽ മൈദ എടുത്ത് ഒരു ടീസ്പൂൺ പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി കട്ടിയുളള മാവാക്കി എടുക്കുക. ഇത് അരമണിക്കൂർ നേരം മാറ്റി വയ്ക്കണം.
ഒരു കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെളളവും
ഏലയ്ക്കാപൊടിയും ചേർത്ത് പഞ്ചസാരപാനി ഉണ്ടാക്കണം. അരിഞ്ഞ്
വച്ചിരിക്കുന്ന ആപ്പിൾ കഷ്ണങ്ങൾ മാവിൽ
മുക്കി വെളിചെണ്ണയിൽ നല്ല ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.
വറുത്തെടുത്ത ആപ്പിൾ കഷ്ണങ്ങൾ
പഞ്ചസാരപ്പാനിയിൽ മുക്കി എടുത്താൽ മതി.
അണ്ടിപ്പരിപ്പ്, ബദാം കൊണ്ട് അലങ്കരിച്ച് ചൂടോടെ കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post