ഒരു കുഞ്ഞു സദ്യവട്ടം.
By : Murali Sudhakaran
മാങ്ങാ അച്ചാര്‍, കാബേജ് തോരന്‍, കുംബളങ്ങ-മത്തന്‍ ഒാലന്‍, അവിയല്‍, ചേന-ഏത്തക്ക എരിശേരി, സാംബാര്‍, പപ്പടം, രസം, സംഭാരം, സേമിയ പായസം.
എരിശേരി
**********
ഏത്തക്ക - 1 (തൊലി പൊളിച്ച് നെടുകെ പിളര്‍ന്ന് ക്യൂബായി അരിയുക)
ചേന - ഏത്തക്കയുടെ അളവില്‍
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
മുളകു പൊടി - 11/2 ടീസ്പൂണ്‍
കുരുമുളകു പൊടി - 1/2 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1ഒൗണ്‍സ്(30ml)
തേങ്ങ ചിരകിയത് - 1 ഇടത്തരം
കടുക് - 1 ടീസ്പൂണ്‍
ജീരകം - 1 ടീസ്പൂണ്‍
ശര്‍ക്കര - ഒരു ചെറിയ കഷണം പൊടിച്ചത്
കഷണങ്ങള്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ചേര്‍ത്ത് വേവിക്കുക. പകുതി തേങ്ങയില്‍ പകുതി ജീരകവും ചേര്‍ത്ത അധികം വെളളം ചേര്‍ക്കാതെ മയത്തില്‍ അരച്ചത് ഇതിലേക്കാഴക്കുക. തിള വന്നാല്‍ ഒന്നിളക്കി വാങ്ങി വെയ്ക്കുക. അടി കട്ടിയുളള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുംപോള്‍ കടുക് പൊട്ടിച്ച്, കറവേപ്പിലയും മൂപ്പിച്ച്, ബാക്കി തേങ്ങ തരുതരുപ്പായി ചതച്ചതും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. ഇതിലേക്ക് വേവിച്ചു വെച്ച കറിക്കൂട്ടൊഴിച്ച് വെളളം പാകത്തിന് വററിക്കുക, കുരുമുളകുപൊടിയും, ബാക്കിയുളള ജീരകം പൊടിച്ചതും, ശര്‍ക്കരയും ചേര്‍ത്തിളക്കി വാങ്ങിവെക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes