എന്റെ മകൻ ഇന്ന് രാവിലെ ചിക്കൻ വാങ്ങി കൊണ്ടു വന്നപ്പോൾ നെയ്ച്ചോർവച്ചു തരാൻ പറഞ്ഞു. ഞാനപ്പോൾ ഒരു ഈസി നെയ്ച്ചോർ ഉണ്ടാക്കി കൊടുത്തു. അവനും ഹാപ്പി ഞാനും ഹാപ്പി. ഈസി നെയ്ച്ചോർ രണ്ടു ഗ്ലാസ്സ് ബസുമതി അരി കഴുകി വാലാൻ വെയ്ക്കുക. ഒരു പാനിൽ രണ്ടു സ്പൂൺ നെയ്യൊഴിച്ച് ഗ്രാമ്പൂ ,പട്ട ,ഏലക്കായ പെരുംജീരകം എന്നിവ വറുത്തു മാറ്റി വെയ്ക്കുക. അതേ നെയ്യിൽ തന്നെ അണ്ടിപ്പരിപ്പും മുന്തിരിയും വരുത്തുകോരുക.2 സവാള ചെറുതായി നീളത്തിൽ അരിഞ്ഞ് നെയ്യിൽ നന്നായി വഴറ്റി മാറ്റിവെയ്ക്കുക. ഒരു പാത്രത്തിൽ 6 ഗ്ലാസ്സ് വെള്ളമെടുത്ത് ആവശ്യത്തിന് ഉപ്പും പകുതി നാരങ്ങയുടെ നീരും ചേർത്ത് തിളപ്പിച്ച് കഴുകി വെച്ചിരിക്കുന്ന അരി ചേർത്ത് വേവിക്കുക. അരി വെന്ത ശേഷം വെള്ളം വാർത്തെടുക്കുക . വാർത്ത ചോറിലേക്ക് വഴറ്റിയ സവാള,അണ്ടിപ്പരിപ്പ്, മുന്തിരി, മസാലകൾ ,50 ഗ്രാം നെയ്യ്, 5 തുള്ളി പെനാപ്പിൾ എസ്സൻസ് എന്നിവ ചേർത്ത് ഇളക്കിയ ശേഷം ചെറിയ തീയിൽ ഒരു മിനിറ്റു നേരം ആവി കയറ്റുക. എളുപ്പത്തിൽ ഒരു നെയ്യ് ചോർ റെഡി.

By: Neethu Sunesh

നെയ്ച്ചോറിന് വെച്ച സ്പെഷ്യൽ ചിക്കൻ റോസ്റ്റിന്റെ റെസിപ്പിയാണിത്.

സ്പെഷ്യൽ ചിക്കൻ റോസ്റ്റ്.

ചെറുതായി മുറിച്ചചിക്കൻ - 1.5Kg
സവാള ചെറുതായി അരിഞ്ഞത് - 2 ,
തക്കാളി - 1,
മുളക് പൊടി - 2 ടേബിൾ സ്പൂൺ,
മഞ്ഞൾപൊടി-1/2ടേബിൾസ്പൂ ൺ,
വേപ്പില - 2 കതിർ,
ഉപ്പ് - ആവശ്യത്തിന് ,
മല്ലിയില - ഒരുപിടി,
തേങ്ങ ചിരവി വറുത്തത് - 4 ടേബിൾ സ്പൂൺ
ഗ്രാമ്പൂ - 4 ,
പട്ട - ഒരു കഷ്ണം,
പെരുംജീരകം -l/2 ടേബിൾ സ്പൂൺ,
മല്ലി - 2 സ്പൂൺ
ഏലക്കായ- 2 എണ്ണം ,
വറ്റൽമുളക് - 2
ഇഞ്ചി, വെളുത്തുള്ളി - I ടേബിൾ സ്പൂൺ.

ഉണ്ടാക്കുന്ന വിധം -

പാനിൽ ഓയിൽ ഒഴിച്ച് സവാള വഴറ്റുക. ശേഷം തക്കാളി, വേപ്പില, ഉപ്പ്, ചേർത്ത് വഴറ്റി എണ്ണതെളിയുമ്പോൾ മഞ്ഞൾപ്പൊടി, മുളക് പൊടി ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ ചിക്കൻ ചേർത്ത് ചെറുതീയിൽ വേവിക്കുക.വെള്ളം ചേർക്കേണ്ടതില്ല ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി വരും.മറ്റൊരു പാനിൽ ഗ്രാമ്പൂ, പട്ട, ഏലക്കായ, മല്ലി, പെരുംജീരകം, വറ്റൽ മുളക് എന്നിവ ചൂടാക്കുക. മിക്സിയിൽ ചൂടാക്കിയ മസാലകളും വറുത്ത തേങ്ങയും ഇഞ്ചി, വെളുത്തുള്ളിയും പൊടിച്ചെടുക്കുക. ചിക്കൻ മുക്കാൽ വേവായ ശേഷം പൊടിച്ചെടുത്ത കൂട്ട് ചേർത്ത് ഇളക്കിവെള്ളം വറ്റിച്ച് ഉലർത്തിയെടുക്കുക. മല്ലിയില വിതറി അലങ്കരിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post