Easy Naadan Beef Fry
By : Soumya Satheesh
1 കിലോ ബീഫ് കഴുകി വൃത്തിയാക്കി ചതുരകഷ്ണങളായി മുറിക്കുക. ശേഷം മൂന്ന് സവാള, അഞ്ച് അല്ലി വെളുത്തുളളി, രണ്ടു ചെറിയ കഷ്ണം ഇഞ്ചി, രണ്ടു പച്ചമുളക് ,കുറച്ച് കറിവേപ്പില പിന്നെ രണ്ട് സ്പൂൺ മുളകുപൊടി, രണ്ടര സ്പൂൺ മല്ലിപൊടി, അര സ്പൂൺ� മഞ്ഞൾപൊടി, ഒരു സ്പൂൺ� കുരുമുളക് പൊടി, ആവശ്യത്തിനു ഉപ്പ്, കുറച്ച് എണ്ണ , ഒരുപിടി ചിരകിയ തേങ്ങ , ഒരു സ്പൂൺ� വിനാഗിരി, ഒരു ഗ്ളാസ്സ് വെള്ളം എന്നിവ ചേര്‍ത്ത് കുക്കറിൽ നല്ല പോലെ വേവിക്കുക. ഒരു എട്ട് വിസിൽ വന്നു കഴിഞ്ഞാല്‍ തീ ഒാഫ് ചെയ്യുക. ശേഷം ഒരു കുഴിഞ്ഞ പാത്രം അടുപ്പില്‍ വച്ച് മൂന്ന് സ്പൂൺ� എണ്ണ ഒഴിക്കുക, എണ്ണ ചൂടായി കഴിയുമ്പോള്‍ അതില്‍ ഒരു സ്പൂൺ� കടുക് ഇട്ട് പൊട്ടിക്കുക പിന്നെ വറ്റൽമുളക് ഒരുപിടി കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക, അതില്‍ ബീഫിനെ്ന കൂട്ട് ചേര്‍ത്ത് flame കൂട്ടി ഇടുക. അഞ്ച് മിനിറ്റ് കഴിഞ്ഞു തീകുറക്കുക ബീഫ് നല്ല വണ്ണം വറ്റിചെ്ചടുക്കുക. വേണമെങ്കില്‍ കുറച്ച് പച്ച തേങ്ങ ചതുരകഷ്ണങൾ ആക്കി ഇൗ കൂട്ടിൽ ചേര്‍ക്കാം.
സ്വദിഷ്ഠമായ നാടന്‍ ബീഫ് fry ready. ദോശ, ചോറ് ,പറോട്ട എന്നിവ യോടൊപ്പം വളരെ ഉത്തമം. എല്ലാവരും ഒന്നു try ചെയ്തു നോക്കൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post