നെയ്‌ ചോർ ( ghee rice )
By : Sharna Lateef
ഇന്നലെ ആരോ നെയ്‌ ചോർ recipe ചോദിച്ചിരുന്നു . 

ബസ്മതി റൈസ് - 3 കപ്പ്‌ 
ചൂട് വെള്ളം - 6 കപ്പ്‌
നെയ്യ് - അര കപ്പ്‌
നാരങ്ങ - 1
സവോള അരിഞ്ഞത് - 1
പട്ട , ഗ്രാമ്പു , ഏലക്ക , കുരുമുളക്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - അര ടി സ്പൂൺ ( optional )
കാരറ്റ് slices - അര കപ്പ്‌ ( optional )
നട്സ് , കിസ്സ്മിസ്
മല്ലിയില
ഉപ്പു

പാനിൽ നെയ്യൊഴിച്ച് ചൂടാവുമ്പോൾ പട്ട , ഗ്രാമ്പു , ഏലക്ക , കുരുമുളക് ,സവോള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കാരറ്റ് ഇത്രേം ചേർത്ത് വഴറ്റിയ ശേഷം അരി ചേർത്ത് 5 മിനിറ്റ്‌ വഴറ്റുക .ചൂട് വെള്ളം , നാരങ്ങ നീര് , ഉപ്പു ചേർത്ത് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക .ഇടയ്ക്കു പൊടിഞ്ഞു പോകാതെ ഇളക്കി കൊടുക്കണം .മല്ലിയില ചേർക്കുക .വെള്ളം നന്നായി വറ്റിയതിനു ശേഷം തീ ഓഫ്‌ ചെയ്യാം .ലാസ്റ്റ് നട്സ് , കിസ്സ്മിസ് , സവോള വറുത് ഇടാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post