പിസ്സ 
By : Josia Lijo
ഇത് നാടനാണ്. ഇറ്റാലിയന്‍ ഐറ്റംസ് ഒന്ന്ചേര്‍ക്കാതെ ഒന്ന് ട്രൈ ചെയ്തതാണ്. എന്തായാലും സംഭവം ok ആയി. 

pizza base 

മൈദാ 1 കപ്പ്‌
യീസ്റ്റ് 3/4 tsp
പഞ്ചസാര 1tsp
ഒലിവ് ഓയില്‍ 2 tsp
ഉപ്പ്
ചൂടുവെള്ളം

ആദ്യം തന്നെ 1/4 കപ്പ്‌ ചൂട് വെള്ളത്തില്‍ 3/4 tsp യീസ്റ്റും 1 tsp പഞ്ചസാരയും ചേര്‍ത്ത് ഒരു 5 മിനിറ്റ് വെച്ചു. 1 കപ്പ്‌ മൈദായിലേക്ക് 2 tsp ഒലിവ് ഓയിലും ആവിശ്യത്തിന് ഉപ്പും ചേര്‍ത്തു. ഇതിലേക്ക് പതഞ്ഞുതുടങ്ങിയ യീസ്റ്റ് മിക്സ്‌ ചേര്‍ത്ത് നന്നായി യോജിപ്പിച്ചു . ചെറുചൂടുള്ള വെള്ളം കുറേശ്ശെ ചേര്‍ത്ത്
മാവ് നല്ല സോഫ്ടായി കുഴചെടുത്തു. ഒരു പത്തു മിനിറ്റ് കുഴക്കണം. ചെറുതായി ഒട്ടുന്ന പരുവം ആയിരിക്കണം.
കുറച്ചു ഓയില്‍ കയ്യില്‍ എടുത്തു മാവിന്റെ പുറത്തു തടവി നന്നായി മൂടി പൊങ്ങനായി ഒരു 1- 11/2 മണികൂര്‍ വെക്കണം.

sauce
തക്കാളി 1വലുത്
ബട്ടര്‍ 1 പീസ്‌
വെളുത്തുള്ളി 1അല്ലിവലുത്
പഞ്ചസാര 1tsp ( optional)
ചില്ലി ടൊമാറ്റോ കെച്ചപ്പ് 3tbsp നിറയെ

ഒരു പാത്രത്തില്‍ 2 കപ്പ്‌ വെള്ളം തിളപ്പിച്ച്‌ ഒരുവലിയ തക്കാളി ഇട്ടു 3-5 മിനിറ്റ് വേവിക്കുക. വെള്ളത്തില്‍ നിന്ന് മാറ്റി ചൂട് കുറയുമ്പോള്‍ തൊലി മാറ്റി നന്നായി ഉടച്ചെടുക്കുക.
ഒരു പാനില്‍ ഒരു ചെറിയ പീസ് ബട്ടര്‍ ചൂടാക്കി പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി മിക്സ്‌ ചേര്‍ത്ത് വെള്ളം വറ്റി വരുമ്പോള്‍ 1tsp പഞ്ചസാരയും 3 tbsp നിറയെ ചില്ലി ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്ത് ഇളക്കി വാങ്ങുക.

toppings

കാപ്സികം ഒരു ചെറുത്‌ / 3 tbsp
പനീര്‍ 5 ക്യുബ്സ്
ചിക്കന്‍ വേവിച്ചത് 3 പീസ്‌
ചീസ്( mozzarella ) 3 tbsp

കാപ്സികം പൊടിയായി അരിഞ്ഞത്, പനീര്‍ ഗ്രേറ്റ് ചെയ്തത് , ചീസ് ഗ്രേറ്റ് ചെയ്തത്, പിന്നെ ചിക്കന്‍ കറിയില്‍ നിന്ന് എല്ലില്ലാത്ത ചിക്കന്‍ പീസസ് എടുത്തു പിച്ചിയത്‌ ആണ് ഞാന്‍ ചേര്‍ത്തത്‌.

നന്നായി പൊങ്ങിയ മാവ് എടുത്തു ഒന്നുകൂടെ നന്നായി കുഴച്ചു.
ചപ്പാത്തി പലകയില്‍ കുറച്ചു മൈദാ തൂവി കനംകുറച്ചു പരത്തി എടുത്തു.( പിസ്സ stone ഒന്നും ഇല്ലാത്തതു കൊണ്ട് കേക്ക് ടിന്നിന്‍റെ base ആണ് എടുത്തത്‌.) എടുത്തു ബേകിംഗ് പാനിലേക്ക് വച്ചു. ഒന്നുകൂടെ കൈകൊണ്ടു വട്ടത്തില്‍ ഷേപ്പ് ആക്കി . അരികു എല്ലാം അകത്തേക്ക് ഒന്ന്മടക്കി വെച്ചു.( ഒരു പ്ലാസ്റ്റിക്‌ rap കൊണ്ട് കവര്‍ ചെയ്തു ഒരു പത്തു മിനുറ്റ് വെച്ചിട്ട് ബാകി ചെയ്താല്‍ നന്നായിരിക്കും. )
ഇനി സോസും toppingsഉം ഒക്കെ ഇടാം. ആദ്യം സോസ് spreadചെയ്യുക. പിന്നെ കാപ്സികം, പനീര്‍, ചിക്കന്‍, ചീസ് ഇവ iഇടുക.

ഓവന്‍ 200 ഡിഗ്രിയില്‍ preheat ചെയ്ത ശേഷം 20 മിനുറ്റ് bake ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم