മാമ്പഴപുളിശ്ശേരി. 
By : Laly Asokan

അരപ്പ്.
________

ചിരകിയ തേങ്ങ, മഞ്ഞള്‍ പൊടി, പച്ചമുളക്, ജീരകം, ചെറിയ ഉള്ളി, മാമ്പഴകഷണങ്ങൾ ( ഇതു ചേർക്കുന്നത് പുളിശ്ശേരിക്ക് കൂടുതല്‍ മാമ്പഴത്തിന്റ്റെ രുചിയും മണവും കിട്ടാനാണ് ) എന്നിവ ചേര്‍ത്ത് മിക്സിയിൽ നന്നായി അരയ്ക്കുക. അരഞ്ഞു കഴിയുമ്പോൾ ആവശ്യമായ തൈര് ചേര്‍ത്ത് മിക്സി ഒന്ന് ഓണാക്കി ഓഫാക്കുക. അരപ്പ് തയ്യാർ .

തയ്യാറാക്കുന്ന വിധം.
_____________________

ആവശ്യമായ മാമ്പഴം തൊലി കളഞ്ഞ് എടുത്തതും, പച്ചമുളക്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. മാമ്പഴം വേകുമ്പോൾ കുറച്ചു ഉലുവാപ്പൊടി ചേർക്കണം. എന്നിട്ടു പുളിശ്ശേരിയുടെ അരപ്പ് ചേര്‍ത്ത് തിളച്ചു തുടങ്ങും മുമ്പ് തന്നെ കടുക് വറുത്തു ഇട്ടു തീയണക്കുക.

( ഞാന്‍ ഇവിടെ കാണിച്ചിരിക്കുന്ന മാമ്പഴം അപാര രുചിയും മണവും ഉള്ളതാണ്. ഇനത്തിന്റെ പേരറിയത്തില്ല. മുമ്പ് രാജാക്കൻമാർ പുളിശ്ശേരിക്കായി മാത്രം നട്ടു പിടിപ്പിച്ച മാവിന്റെ മാമ്പഴമാണ് )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post