കൊഞ്ച് റോസ്റ്റ്
By : Sree Harish
(1/2 kg) വൃത്തിയാക്കിയ കൊഞ്ച് 1/ 2 ടി സ്പൂൺ മഞ്ഞൾപ്പൊടിയും 1 ടി സ്പൂൺ മുളകുപൊടിയും ചേർത്ത് അല്പ്പം വെള്ളമൊഴിച്ച് 8-10 മിനിട്ട് വേവിച്ചു മാറ്റിവെക്കുക . 
പാനിൽ എണ്ണ ചൂടാക്കി ഒരു നുള്ള് പെരും ജീരകമിട്ട ശേഷം 2 സവാള അരിഞ്ഞതും 10 കുഞ്ഞുള്ളി അരിഞ്ഞതും (3 സവാള ആയാലും മതി കേട്ടോ !)പച്ചമുളക് നീളത്തിൽ അരിഞ്ഞതും തേങ്ങാക്കൊത്തും ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം.ഇതു നന്നായി വഴണ്ട് കഴിയുമ്പോൾ വേണമെങ്കിൽ ഒരു തക്കാളി ചെറുതായി അരിഞ്ഞതു കൂടി ചേർത്ത് മുളകുപൊടി മല്ലിപ്പൊടി കുരുമുളകുപൊടി മസാലപ്പൊടി ഒരു സ്പൂൺ വീതം ചേർത്ത് നന്നായി ഇളക്കി, വേവിച്ചു വെച്ചിരിക്കുന്ന കൊഞ്ചും ചേർത്ത് നന്നായി വഴറ്റി കറി വേപ്പില ചേർത്ത് വാങ്ങാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post