ഒരു ഈസി ജെല്ലി പുഡിംഗ്.
By : Soniya Francis
എന്റെ ഫ്രണ്ട് എനിക്ക് അവരുടെ വീട്ടില്‍ ഉണ്ടായ കുറെ ഓറഞ്ച് തന്നു..കുറെ ജൂസ് ആക്കി കുടിച്ചു..അത് മടുത്തു ഇരിക്കുമ്പോളാണ് എനിക്ക് നമ്മുടെ ലക്ഷ്മി ചേച്ചിയുടെ ഈ റെസിപ്പി കിട്ടിയത്..വളരെ എളുപ്പമാണ്
ഇതിനു ഫ്രഷ്‌ഫ്രൂട്ട് ജൂസോ അല്ലെങ്കില്‍ വാങ്ങാന്‍ കിട്ടുന്നതോ ഉപയോഗിക്കാം..കളറും ഫ്ലെവരും നമ്മുടെ ഇഷ്ടത്തിനു കിട്ടുവേം ചെയ്യും..ഉപയോഗിക്കുന്ന ജൂസിന്റെ കളരായിരിക്കും പുഡിംഗിനു. വെറും 3 ഇന്ഗ്രീഡിയന്സു മാത്രേ വേണ്ടു.

ഏതെങ്കിലും ഫ്രൂട്ട് ജൂസ് - 2 കപ്പ്
കോണ്‍ഫ്ലോര്‍ -3 tbs
പഞ്ചസാര - 1/2 കപ്പ്
1/2 കപ്പു ജൂസില്‍ കൊണ്ഫ്ലോരു കട്ടയില്ലാതെ കലക്കി മാറ്റി വെക്കുക...ബാക്കിയുള്ള 1 1/2 കപ്പ് ജൂസും പഞ്ചസാരയും കൂടി തിളപ്പിക്കുക..ഇടയ്ക്കിടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കുക..തിളച്ചു കഴിഞ്ഞാല്‍ കലക്കി വെച്ച കോണ്‍ഫ്ലോര്‍ ജൂസു മിശ്രിതം ഒഴിച്ച് തുടര്‍ച്ചയായി ഇളക്കണം...പെട്ടെന്ന് തന്നെ അത് കുറുകി വരും. കുറുകി വരുമ്പോ വാങ്ങി നമുക്കിഷ്ടമുള്ള പാത്രത്തിലോഴിച്ചു വെക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post