Tomato Pickle (തക്കാളി അച്ചാർ )
By : Lakshmi Ajith
ഈ recipe യിൽ അളവുകളൊന്നും പറയുന്നില്ലാട്ടോ കാരണം അളവ് നോക്കിയില്ല അത്രതന്നെ. എന്റെ garden ൽ നിന്ന് പറിച്ച തക്കാളിയാണ്‌. അതുകൊണ്ട് weight നോക്കിയില്ല.... കുറെ sauce ഉണ്ടാക്കി. ഇനി എന്തുണ്ടാക്കും എന്നാലോചിച്ചപ്പോഴാണ് അച്ചാർ ഓർമവന്നത്. അതാവുമ്പോൾ demand ഉണ്ട്. പക്ഷെ അച്ചാറിൽ തക്കാളിയുടെ തൊലി കണ്ടാൽ പിന്നെ എന്റെ മകൻ ആ വഴിക്ക് വരില്ല... തക്കാളി കുരു ആണെങ്കിൽ എനിക്കും ഇഷ്ടമല്ല.... അപ്പോൾ പിന്നെ puree ഉണ്ടാക്കി അച്ചാർ ഇടണം. പക്ഷെ അങ്ങനെ ആയാൽ sauce ഇൽ pickle powder ഇട്ടോണ്ട് വന്നതാണോ എന്ന് ചോദിച്ചാലോ? അച്ചാർ ആയാൽ അച്ചാർ പോലെ ഇരിക്കണ്ടേ?? അങ്ങനെ തല പുകഞ്ഞപ്പോൾ ഒരു വളഞ്ഞ വഴി കിട്ടി.
ആദ്യം തക്കളിയെല്ലാം കഴുകി തുടച്ചു വെയിലത്ത്‌ വച്ചു. പിറ്റേന്ന് തക്കാളി രണ്ടായി മുറിച്ചു ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഇട്ടു ചെറിയ തീയിൽ അടച്ചു വച്ചു. വെള്ളം ഒട്ടും ഒഴിക്കണ്ട. പാത്രം നന്നായി ഉണങ്ങിയതായിരിക്കണം. ഒരു 15 മിനിട്ട് കഴിഞ്ഞപ്പോൾ തക്കാളിയിൽ നിന്ന് വെള്ളമിറങ്ങി, അപ്പോൾ തീ കൂട്ടി വച്ചു തിളപ്പിച്ചു. തക്കാളിയുടെ തൊലി ഇളകുന്ന പരുവമായാൽ ഓഫ്‌ ചെയ്തു തണുത്താൽ തൊലിയും പൾപ്പും വേറെ വേറെ പാത്രത്തിൽ മാറ്റി വക്കണം. കൂടാതെ കുരുവും മാറ്റിയെടുത്തു വേറെ പാത്രത്തിൽ വക്കണം( നടുഭാഗം scoop ചെയ്‌താൽ മതി). എന്നിട്ട് കുരുവും തൊലിയും മാറ്റിയ തക്കാളി പൾപ്പ് സ്പൂൺ കൊണ്ട് ഒന്ന് ഉടച്ചു വക്കുക. തൊലി പിഴിഞ്ഞാൽ പിന്നെയും ജ്യൂസ്‌ കിട്ടും. അതും കുരുവിനോപ്പം ഉള്ള ജ്യൂസ്‌ ഉം അരിച്ചെടുത്ത്‌ പൾപ്പിൽ ചേർത്ത് വീണ്ടും തിളപ്പിച്ചു കുറുക്കിയെടുക്കണം. ആ സമയം തന്നെ ഒരു ചീന ചട്ടി അടുപ്പത്തു വച്ചു അതിൽ 1/2 കപ്പ്‌ നല്ലെണ്ണ ഒഴിച്ച് അതിലേക്കു കടുകും മുളകും കറിവേപ്പിലയും കുറച്ചു വെളുത്തുള്ളിയും മൂന്നോ നാലോ പച്ചമുളകും അരിഞ്ഞ് ഇടുക. നന്നായി മൊരിഞ്ഞു വന്നാൽ അതിലേക്കു ആവശ്യത്തിനു മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ഉലുവ വറുത്തു പൊടിച്ച പൊടിയും കടുക് വറുത്തു പൊടിച്ച പൊടിയും കായവും ചേർത്തു വഴറ്റുക. ശേഷം തക്കാളി കുഴമ്പ് ചേർത്തു എണ്ണ തെളിയുന്നത് വരെ വഴറ്റി എടുത്താൽ അച്ചാർ റെഡി. ഇത് കുറച്ചു time consuming ആണെങ്കിലും very tasty ആണ്.പുളി കുറവാണെന്ന് തോന്നിയാൽ കുറച്ചു വാളൻ പുളി പിഴിഞ്ഞ് ചേർത്താൽ നല്ലതാണ്.
N B : Sun dried tomatoes ഉണ്ടാക്കാൻ ഒരു ശ്രമം നടത്തി. but ഇവിടത്തെ കാറ്റ് സമ്മതിച്ചില്ല. ഉണക്കാൻ വച്ച തക്കാളിയോടെ പറന്നു പോയി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post