റവ കാച്ചിയത് ( തരികഞ്ഞി ) tharikanji ( sweetened rava )
By : Sharna Lateef
ഹായ് ഫ്രണ്ട്സ് ...ഇന്ന് നമുക്ക് നോമ്പുതുറ സ്പെഷ്യൽ വിഭവമായ തരികഞ്ഞി ആയാലോ ..എന്നുവെച്ചു നോമ്പ് ഉള്ളവർക്ക് മാത്രമല്ല എല്ലാവർക്കും ഉണ്ടാകി കഴിക്കാം കേട്ടോ ...വളരെ സിമ്പിൾ , ഈസി ആൻഡ്‌ റ്റയിസ്റ്റി ഡിഷ്‌ ആണ് .കുട്ടികൾക്കും വളരെ ഇഷ്ട്ടമാവും .

റവ - 4 ടേബിൾ സ്പൂൺ 
പാൽ - 4 കപ്പ്‌
വെള്ളം - 2 കപ്പ്‌
പഞ്ചസാര - ആവശ്യത്തിനു
ഏലക്കപൊടി
അണ്ടിപരിപ്പ് , മുന്തിരി
ചെറിയ ഉള്ളി _ 5 എണ്ണം
നെയ്യ് - 2 സ്പൂൺ
ഉപ്പു - ഒരു നുള്ള് ( മധുരം ഒന്ന് ബാലൻസ് ചെയ്യാൻ വേണ്ടി മാത്രം )

ആദ്യം തന്നെ ഒരു സ്പൂൺ നെയ്യൊഴിച് റവ വറുത്തെടുക്കുക .അതിലേക്കു 2 കപ്പ്‌ വെള്ളവും 2 കപ്പ്‌ പാലും ചേർത്ത് കട്ടകെട്ടാതെ ഇളക്കി വേവിക്കുക .വെന്തു നന്നായി കുറുകി വരുമ്പോൾ പഞ്ചസാരയും , ഏലക്ക പൊടിയും ചേർക്കുക . ബാക്കി പാൽ കൂടി ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിനു കുറുകി വരുമ്പോൾ വാങ്ങി വെക്കാം.ബാക്കി നെയ്യിൽ ചുവന്നുള്ളിയും , നട്സ് , കിസ്മിസ് വറുത്തിടുക .( തേങ്ങ പ്പാൽ ചേർത്താൽ ടേസ്റ്റ് കൂടും )

ചിലപ്പോൾ തനുകുമ്പോൾ റവ കുറുകി പോയാൽ കുറച്ചു കൂടി പാൽ ചേർത്താൽ മതി.പിന്നെ ഇതിൽ ചൗവരിയൊ സെമിയയോ ഒക്കെ ചേർക്കാവുന്നതാണ് .അത് ഓരോരുത്തരുടെയും ഇഷ്ട്ടനുസരണം ചേർക്കാം .അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ അല്ലേ ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post