നൂഡില്‍സ് വട :-
By : Saranya Nath Prabuമാഗി നൂഡില്‍സ് - 2 പായ്ക്കറ്റ്
കടലമാവ് - 1/2 കപ്പ്
അരിപൊടി - 1/2 കപ്പ്
കോൺഫ്ളോർ - 3 ടേബിള്‍സ്പൂൺ
സോഡ പൊടി - 1 നുള്ള്
ഉളളി - 1 (ചെറുതായി അരിഞ്ഞത് )
പച്ചമുളക് - 3 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടിസ്പൂൺ
മുളക്പൊടി - 1 ടിസ്പൂൺ
മഞ്ഞൾപൊടി - 1/4 ടിസ്പൂൺ
കാപ്സികം - പകുതി
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
മാഗി നൂഡില്‍സ് വേവിച്ച് ഊറ്റി വെക്കുക... അതിന്റെ കൂടെ കിട്ടുന്ന ടേസ്റ്റ് മേക്കറിന്റെ ആവശ്യമില്ല... നൂഡില്‍സ് മാത്രം വേവിച്ചാൽ മതി...
ഒരു ബൗളിൽ കടലമാവും, അരിപ്പൊടി, കോണ്‍ഫ്ളോർ, സോഡ പൊടിയും ആവശൃത്തിന് ഉപ്പും, കുറച്ച് വെളളവും ചേര്‍ത്ത് ബാറ്റർ തയ്യാറാക്കുക... അതിൽ ഉള്ളി ചെറുതായി അരിഞ്ഞതും, പച്ചമുളക് അരിഞ്ഞതും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപൊടി, ഒരു കാപ്സികത്തിന്റെ പകുതി ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് മല്ലിയിലയും, ചേര്‍ത്ത് യോജിപ്പിക്കുക... ശേഷം വേവിച്ച നൂഡില്‍സ് ചേര്‍ത്ത് യോജിപ്പിച്ച് മാവ് കുറച്ചായി എടുത്ത് ഇഷ്ടമുളള ഷേപ്പിൽ ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരുക... ടോമാറ്റോ സോസിന്റെ കൂടെ കഴിക്കാം... ചിക്കൻ വേവിച്ചോ,വറുത്തിട്ടോ മാവിന്റെ കൂടെ ചേർത്താലും നല്ല ടേസ്റ്റ് യാണ്.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes