ബ്ലാക്ക്ഫോറെസ്റ്റ് കേക്ക്
By : Saritha Anoop
വിശേഷ അവസരങ്ങളിലെ താരമായ ബ്ലാക്ക്ഫോറെസ്റ്റ് കേക്കിന്റെ ഒരു സിമ്പിള്‍ റെസിപ്പി.
മൈദ - 2 cup
കൊക്കോപൌഡര്‍ - 2/3 cup
ബേകിംഗ് പൌഡര്‍ - 1 1/2 tsp
ബേകിംഗ് സോഡ -3/4 tsp
പഞ്ചസാര - 1 1/2 to 2 cup
ഉപ്പ് - 1/4 tsp
മുട്ട -3
പാല്‍ - 1 cup
വെജിറ്റബിള്‍ ഓയില്‍ - 1/2 cup
വാനില എസ്സെന്‍സ്‌ -1 1/2 tsp
കോണ്‍ഫ്ലോര്‍ - 2 tbs
മൈദയും ബേകിംഗ് പൌഡറും ബേകിംഗ് സോഡയും ഉപ്പും പഞ്ചസാരയും കൊക്കോപൌഡറും ഒന്നിച്ച് ഇടഞ്ഞ് മാറ്റി വെക്കുക.
മറ്റൊരു ബൌളില്‍ മുട്ട പൊട്ടിച്ച് ഒഴിച്ച് ചെറുതായൊന്നു ബീറ്റ് ചെയ്ത് വാനിലഎസ്സെന്‍സും ഓയിലും പാലും ചേര്‍ത്ത് ഒന്ന് ബീറ്റ് ചെയ്ത ശേഷം ഇടഞ്ഞ് വെച്ചിരിക്കുന്ന മൈദയിട്ട് ഫോള്‍ഡ്‌ ചെയ്തെടുക്കുക.
ഇനി രണ്ട് 9 inch റൌണ്ട് കേക്ക് ടിന്നില്‍ ഒഴിച്ച് 175 Dc ല്‍ 30 - 35 മിനിറ്റ് ബേക്ക് ചെയ്യുക. ടൂത്ത് പിക് കേക്കിന്റെ മദ്ധ്യഭാഗത്ത് കുത്തി നോക്കി ക്ലീന്‍ ആണെങ്കില്‍ പാകമായി എന്ന് മനസ്സിലാക്കാം.
ചെറി ഫില്ലിംഗ് തയാറാക്കുന്ന വിധം
ഫ്രെഷ് ചെറി - 1 1/2 cup ( Morello/ Sour cherry)
കോണ്‍ഫ്ലോര്‍* opt- 1 tbs
പഞ്ചസാര - 3 tbs
ചെറി കുരു കളഞ്ഞ് പഞ്ചസാരയും ചേര്‍ത്ത് 10 മിനിറ്റൊന്നു വേവിച്ച് കോണ്‍ഫ്ലോര്‍ 1 tbs വെള്ളത്തില്‍ കലക്കി ഒഴിച്ച് 3 മിനിട്ട് ഒന്നിളക്കി വാങ്ങുക
ഇനി കേക്കും ഫില്ലിംഗും തണുത്ത ശേഷം ലെയറുകളായി മുറിച്ച് ചെറി സിറപ്പ് ബ്രഷ് ചെയ്ത ശേഷം വിപ്പ്ഡ് ക്രീം സ്പ്രെഡ് ചെയ്ത് ആവശ്യത്തിന് ഫില്ലിങ്ങും വെച്ച് മുകളിലെ ലെയറില്‍ ക്രീം സ്പ്രെഡ് ചെയ്ത ശേഷം ചോക്കലേറ്റ് ഗ്രേറ്റ് ചെയ്തതും ഇട്ട് അലങ്കരിക്കാം.
*** kirshwasser എന്ന cherry flavoured liquor ചെറി ഫില്ലിംഗില്‍ ചേര്‍ക്കാറുണ്ട്..വേണമെങ്കില്‍ 1 tsp ചേര്‍ക്കാം.. അത് ഉപയോഗിക്കില്ലാത്ത നോമ്പ് എടുക്കുന്ന എന്റെ സുഹൃത്തിനായി ഉണ്ടാക്കിയതിനാല്‍ ഞാന്‍ ചേര്‍ത്തില്ല.. അല്ലെങ്കിലും ഇത് നമ്മുടെ സിമ്പിള്‍ കേക്ക് അല്ലേ ?

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post