ഇതിന്റെ രുചി പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല.. നെയ്യ് ചേർത്തുണ്ടാക്കിയ ചൂട് അരി പത്തിരിയും ചെമ്മീൻ മസാല റോസ്റ്റും.. ആദ്യമായി ട്രൈ ചെയ്തതാണ് പിള്ളേരെ... അപാര കോമ്പിനേഷൻ... !!!!
By : Sherin Reji
മലബാറ്കാരുടെ തനതു അരി പത്തിരി ഇഷ്ടമില്ലാതാവർ ആരും ഉണ്ടാവില്ല.. ചൂട് ചൂട് പത്തിരികൾ എത്ര വേണമെങ്കിലും കഴിക്കാം...

പത്തിരി
അരിപ്പൊടി – 4 കപ്പ്
നെയ്യ്– 1 ടേബിള്‍സ്പൂണ്‍
വെള്ളം – 4 കപ്പ്
ഉപ്പു– ആവശ്യത്തിന്
അര കപ്പ് അരിപ്പൊടി വേറെയും എടുക്കാം..

അരിപൊടി നന്നായി വറുത്തെടുക്കാം.. ഈ സമയത്തു വെള്ളം ഉപ്പും നെയ്യും ചേർത്ത് തിളപ്പിക്കാം... വെള്ളം വെട്ടി തിളച്ചു കഴിഞ്ഞാൽ തീ കുറച്ചു വച്ച് 4 കപ്പ് അരിപ്പൊടി കുറേശ്ശേ ആയി ഇടാം..

പൊടി ഇടുമ്പോൾ തുടർച്ചയായി ഇളക്കാൻ ശ്രദ്ധിക്കണം.. ഈ മിക്സിങ്ങിൽ ആണ് കാര്യം.. എത്രയും നന്നായി ഇളക്കി മാവ് മാർദ്ദവം ഉള്ളതാവുന്നോ പത്തിരിയും അത്ര തന്നെ സോഫ്റ്റ് ആവും.. പൊടി മുഴുവൻ മിക്സ് ആയാൽ 2,3 മിനുട്ട് ഒന്ന് അടച്ചു വെക്കാം..

ചൂടൊന്നു കുറയുമ്പോൾ നാരങ്ങാ വലുപ്പത്തിൽ ഓരോ ഉരുള ആക്കി മാറ്റി വച്ച 1/2 കപ്പ് അരിപ്പൊടി തൂവി തീരെ നേർമ്മയായി പരത്തി എടുക്കാം.. മാവിന് ചൂട് ഉണ്ടെങ്കിൽ കുറച്ചു തണുത്ത വെള്ളം അടുത്ത് വച്ച് ഇടയ്ക്കിടയ്ക്ക് കൈ മുക്കി പരത്തിക്കൊ..

ഇനി ഒരു നോൻസ്റ്റിക്ക് പാനിൽ ഇട്ടു ഒരു വശം ചൂടാക്കാം.. എന്നാ ഒഴിക്കേണ്ട ആവശ്യമില്ല..

മൊരിഞ്ഞു പോവാൻ പാടില്ല... നന്നായി ചൂടായാൽ തിരച്ചിട്ടു രണ്ടാമത്തെ വശവും ചൂടാക്കുക..ആദ്യത്തെ വശം ചൂടാക്കിയത്തിലും അല്പം കൂടി സമയം കഴിഞ്ഞ് വീണ്ടും മറിച്ചിടാം.. പത്തിരി പൊങ്ങി വരുമ്പോൾ എടുക്കാം...

നെയ്യിന് പകരം നല്ല വെളിച്ചെണ്ണ വെൺമെങ്കിലും ഉപയോഗിക്കാം..

എന്തെങ്കിലും മാറ്റമോ രുചി കൂടാനുള്ള വഴികളോ അറിയാവുന്നവർ അഭിപ്രായങ്ങൾ പറയുമല്ലോ...

എന്തായാലും എല്ലാർക്കും പത്തിരി ഇഷ്ടമായല്ലോ അല്ലെ???

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post