നല്ല ചൂട് പിടിയും എരിവുള്ള ചിക്കൻ റോസ്റ്റും... എറണാകുളത്തു നിന്ന് വീട്ടിലേക്കു ബസ് കേറുമ്പഴേ ഒരു ലിസ്റ്റ് റെസിപികളും കാണും കൂടെ.. കവിഞ്ഞ പ്രാവശ്യത്തെ മെയിൻ ഐറ്റം ആണ് ഫോട്ടോയിൽ ചിരിച്ചു പോസ് ചെയ്തോണ്ടിരികുന്നേ..
By : Sherin Reji
അരിപ്പൊടി - 1/2 കിലോ
തേങ്ങ - 1 എണ്ണം
കൊച്ചുള്ളി - 5 എണ്ണം
വെളുത്തുള്ളി- 2 അല്ലി
ജീരകം - 1/2 സ്പൂൺ
ഉപ്പ്
വെള്ളം
തേങ്ങയും അരിപ്പൊടിയും കൂടെ നന്നായി ഇളക്കി 1/2 മണിക്കൂർ മാറ്റി വെക്കാം.. ഇനി ഒരു പാത്രത്തിലേക്ക് മാറ്റി ചെറിയ തീയില്‍ ഏകദേശം അരമണിക്കൂര്‍ തുടര്‍ച്ചയായി ഇളക്കി വറുതെടുക്കാം..
ചെറിയുള്ളിയും ജീരകവും കൂടെ അരച്ച് ഇതിലേക്ക് ചേർക്കാം.. ഇനി ആവശ്യത്തിന് തിളച്ച വെള്ളം ഉപ്പ് ചേർത്ത് ഇതിലേക്ക് ചേർക്കാം... കൊഴുക്കട്ട പരുവമാണ് നമുക്ക് വേണ്ടത്.. നന്നായി ഇളക്കി യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം...
ഇനി കുറച്ചു വെള്ളം ഉപ്പ് ചേർത്ത് ഉരുളകളിട്ടു 20 മിനുട്ട് തിളപ്പിക്കാം...
* ഇനി വേണമെങ്കിൽ കുറച്ചു തേങ്ങാപാലിൽ 5 മിനുട്ട് വേവിച്ചെടുക്കാം...
* ഇഷ്ടമുള്ളവർക്കു കൊച്ചുള്ളിയും വറ്റൽമുളകും വെളിച്ചെണ്ണയിൽ കടുക് താളിച്ചിടാം....
*ചിക്കൻ കറി ആയി വച്ച് പിടി വെന്ത വെള്ളത്തോടെ ചിക്കനിൽ ചേർത്തെടുക്കാം...
* സവാള വെളുത്തുളി ഇഞ്ചി അരിഞ്ഞു വഴറ്റി ബീഫ് മസാല ചേർത്ത് മൂപ്പിച്ചു വെള്ളമൊഴിച്ച് അതിൽ പിടി വേവിച്ചെടുത്താൽ മസാല പിടിയുമായി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes