മധുരം ഇഷ്ടമില്ലാത്തവർ ഉണ്ടോ... ? മധുരം ഇഷ്ടമില്ലാത്തവർക്കും ഷുഗർ ഉള്ളവർക്കും പറ്റില്ല കേട്ടോ... കുട്ടികൾക്ക് തീർച്ചയായും ഇഷ്ട്ടപെടുന്ന ഒരു item ആണിന്ന്... പേട...
കേൾക്കുമ്പോൾ തന്നെ ഒരെണ്ണം കിട്ടിയാൽ കൊള്ളാമായിരുന്നു എന്നു തോന്നുന്നില്ലേ... ?
Actually പേട ഉണ്ടാക്കുന്നത് khoya or mawa കൊണ്ടാണ്..
But അതൊന്നും ഉപയോഗിക്കാതെ അതിനേക്കാൾ easy ആയിട്ട് നമുക്കൊന്ന് ഉണ്ടാക്കി നോക്കിയാലോ...
By : Divya Sunil
Ingredients...
ബട്ടർ അല്ലെങ്കിൽ എണ്ണ
പാൽപൊടി - ഒന്നര ഗ്ലാസ്‌
ഏലക്ക പൊടി - 1 Tsp
പാൽ - 4 Tbsp (അര ഗ്ലാസ്‌ )
കുങ്കുമപ്പൂ - ഒരു നുള്ള്.
(പാലിൽ Mix ചെയ്തു വെക്കണം. പാലിൽ കുങ്കുമപ്പൂ ചേർത്ത് മൈക്രോവേവ് ൽ 1 Mint വച്ചാൽ മിൽക്കിൽ നന്നായി flavour കിട്ടും )
കണ്ടെൻസ്ട് മിൽക്ക് -1 Glass
.......................
ഒരു പാനിൽ ബട്ടർ ഇടുക low flame ൽ ഇളക്കി melt ആക്കുക... കൈയെടുക്കാതെ ഇളക്കണം boil ആകരുത് സിമ്മിൽ ഇട്ടിട്ട് ചെയ്താൽ മതി.. ബട്ടർ melt ആയ ഉടനെ അതിലേക്ക് പാൽപ്പൊടി ചേർത്തിളക്കുക. പിന്നീട് കണ്ടെൻസ്ട് മിൽക്ക് ചേർത്തു mix ചെയ്ത്‌ ഇതിലേക്ക് ഏലക്കാപ്പൊടി, കുങ്കുമപ്പൂപാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പാനിൽ നിന്നും വിട്ട് വരുന്ന പരിവം ആകുമ്പോൾ മാറ്റി തണുക്കുന്നതിന് മുൻപ് ഷേപ്പ് ചെയ്യുക. നടുക്ക് ബദാം, കാഷ്യു, പിസ്ത തുടങ്ങി എന്തു വേണമെങ്കിലും വച്ചു ഗാർണിഷ് ചെയ്യാം...
----------------------------------
കുങ്കുമ പൂവിന്റെ ഇളംമഞ്ഞ നിറം പേടയ്ക്ക് കിട്ടും, കടകളിൽ ആർട്ടിഫിഷ്യൽ colour use ചെയ്യുന്നുണ്ട്...
കുങ്കുമപ്പൂ ഇല്ലെങ്കിലും കുഴപ്പമില്ല white കളർ ആയിരിക്കുമെന്നേ ഉള്ളു...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post