മാങ്ങ അച്ചാർ
By : Shaini Janardhanan
ഇത് തീ/എണ്ണ തൊടാത്ത അച്ചാർ ആണ് 

വേണ്ട സാധനങ്ങൾ

1) പച്ചമാങ്ങ - 2-3 എണ്ണം - 2 cm ക്യൂബ്സ് ആക്കിയത്
2) മുളക് പൊടി (എരിവില്ലാത്തത്) - 1 1/2 ടേബിൾ സ്പൂൺ
3) മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
4) ഉപ്പ് - അച്ചാർ പാകത്തിന്
5) കടുക് പരിപ്പ് - 1/4 കപ്പ്
6) തിളപ്പിച്ചാറിയ വെള്ളം - 2 1/2 കപ്പ്

എല്ലാം കൂടി മിക്സ് ചെയ്തു കുപ്പിയിലാക്കി വെക്കുക. ഉപ്പ് കുറച്ചു കൂടുതൽ വേണം, കാരണം വിനെഗർ, എള്ളെണ്ണ പോലെയുള്ള പ്രിസർവേറ്റിവ്സ് വേറേയില്ലല്ലോ. ഒരാഴ്ച കഴിയുമ്പോൾ തൊട്ടു യൂസ് ചെയ്യാം. ഇതിന്റെ ചാർ കഞ്ഞിക്കും ചൊറിനകത്തും നല്ലതാണ്.

ഞാൻ വീട്ടിലുണ്ടായ കിളിച്ചുണ്ടൻ മാങ്ങായാണ് ഉപയോഗിച്ചത്. ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നാൾ കേടാകാതിരിക്കും.

ഫോട്ടോയിൽ കാണുന്നത് ഒരു വർഷം കഴിഞ്ഞതാണ്. നല്ല ക്രഞ്ചിയായി ഇരിക്കുന്നു ഇപ്പോഴും.

ഒരു മാറ്റം നല്ലതല്ലേ ?

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post